സ്വപ്നവും ദുഃഖവും!

"സ്വപ്നം ത്യജിച്ചാൽ സ്വർഗം ലഭിക്കും ദുഃഖം മറന്നാൽ ശാന്തി ലഭിക്കും " ഒരു സ്വപ്നം ത്യജിച്ചു കഴിഞ്ഞാൽ വീണ്ടും അടുത്ത സ്വപ്നത്തിലേക്ക് ചേക്കേറും. ഇതിനൊരു അവസാനം ഇല്ലല്ലോ! ഈ സ്വപ്‌നങ്ങളൊക്കെ തന്നെയാകും ചിലരെയെങ്കിലും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അതെല്ലാം നടക്കണമെന്നുള്ള വാശി മാത്രം എടുക്കണ്ട. നടന്നതിനെ ചൊല്ലി സന്തോഷിക്കുകയും, നടക്കാത്തത്തിനെ ചൊല്ലി വിഷമിക്കാതിരിക്കുകയും ചെയ്യാം. ദുഃഖം മറക്കാൻ പറ്റിയാൽ,... അതെ മറവി അത് വലിയൊരു അനുഗ്രഹമാണ്. ദുഃഖം മറന്നാലല്ലേ ശാന്തി ലഭിക്കൂ... ഏതെങ്കിലും ഒരു ദുഃഖം മനസിന്റെ ഏതെങ്കിലുമൊരു കോണിൽ ഉറങ്ങാതെ എന്നും ഉണ്ടാകും. അത് പലപ്പോഴും നമ്മളെ വിളിച്ചുണർത്താൻ ശ്രമിക്കും. പക്ഷേ, വിട്ടുകൊടുക്കരുത്.... ✍️✍️ഷൈനി