അനസ്തേഷ്യ
" അങ്ങനെ ആ ഏഷ്യയിൽ ഒന്ന് കേറി. പണ്ടുമുതലേ ആഗ്രഹം ഉണ്ടായിരുന്നു ഇതൊന്ന് അനുഭവിച്ചറിയാൻ. വിവരമില്ലാത്ത കാലത്ത് തോന്നിയ ഒരു വിവരക്കേട്. എന്നാ ഇപ്പോൾ വിവരമുണ്ടോ? എവിടുന്ന്. സർജറിക്ക് മുൻപ് ആ ഹോസ്പിറ്റലിലെ.. " " എന്താ ഹോസ്പിറ്റലിന് പേരില്ലേ? " " ഉണ്ടുണ്ട് എറണാകുളം മെഡിക്കൽ സെന്റർ." "ഹ്ങ്ങാ എന്നിട്ട്?" " മെഡിക്കൽ സെന്ററിലെ അനസ്തേഷ്യ ഉൾപ്പെടെ ഒട്ടുമിക്ക ഡോക്ടറെയും കണ്ടു. രാവിലെ തുടങ്ങിയ ടെസ്റ്റ് പേപ്പർ റിസൾട്ടോടെ വൈകിട്ടാണ് അവസാനിച്ചത്." സർജറിക്ക് രണ്ടുദിവസം മുമ്പ് ഡോക്ടർ : " ബാക്കിൽ ഒരു ഇഞ്ചക്ഷൻ എടുക്കും. കീഴ്പ്പോട്ട് മരവിക്കും. അഞ്ചുമണിക്കൂറോളം മരവിപ്പ് ഉണ്ടാകും. ഓപ്പൺ സർജറിക്ക് ഇങ്ങനെയാണ്." എന്റെ മനസ്സ് : " അപ്പോ ബോധം ഉണ്ടാകും. എല്ലാം കാണാൻ പറ്റും." സർജറി ദിവസം രാവിലെ എട്ട് മണിക്ക് ഓപ്പറേഷൻ തിയേറ്ററിലേക്ക് ഞാൻ നീല ഉടുപ്പ് ഇട്ട് സ്ട്രച്ചറിൽ കിടന്നു യാത്രയായി. എട്ടരയ്ക്കാണ് സർജറി. ഒരു വിശാലമായ വാതിൽ തുറന്നു എന്നെ ആരെയും കടത്തിവിടാത്ത അവിടേക്ക് എന്നെ കടത്തി വിട്ടു. അതിനുമുൻപ് എന്റെ അനിയത്തിയോട് ഞാൻ "തലയാട...