മായക്കണ്ണുള്ളവൾ (കഥ )

ആരെങ്കിലും സംസാരിക്കുമ്പോൾ അവൾ ശ്രദ്ധയോടെ അവരെ നോക്കും. രണ്ട് മിനിറ്റിനകം അവർ അവളോട് പറയും നീ ഇങ്ങനെ നോക്കല്ലേന്ന്. ഒരിക്കൽ ഒരാൾ പറഞ്ഞു: " നിന്റെ കണ്ണ് കുറുക്കന്റെ കണ്ണാ. " അതുകേട്ട് വിഷമത്തോടെ അവൾ കരയാൻ തുടങ്ങി. അന്നേരം അയാൾ വീണ്ടും പറഞ്ഞു: " കുറുക്കന്റെ കണ്ണ് നീ കണ്ടിട്ടുണ്ടോ? എന്തു മനോഹരമാണ്! ആ കണ്ണുകളുടെ കാര്യമാണ് ഞാൻ പറഞ്ഞത്. " പിന്നെ അവൾ കുറുക്കന്റെ ചിത്രം എടുത്തു നോക്കി പറഞ്ഞു : " അതെ മനോഹരമാണ് അവയുടെ കണ്ണുകൾ!" പിന്നെ പലരും അവളുടെ കണ്ണിന്റെ ശക്തിയെക്കുറിച്ച് പറഞ്ഞു: " നിന്റെ കണ്ണുകൾക്ക് മറ്റുള്ളവരെ അനുസരിപ്പിക്കാനുള്ള ശക്തിയുണ്ട്. ആ കണ്ണിലേക്ക് അധികം നേരം നോക്കാൻ കഴിയില്ല. " പിന്നെ അവൾ ആര് സംസാരിച്ചാലും അവരുടെ മുഖത്തേക്ക് നോക്കാതെയായി. അവൾ തന്റെ മുന്നിലെ ദർപ്പണത്തിൽ നോക്കി പറഞ്ഞു: " എനിക്ക് നിന്നെ എത്ര നേരം നോക്കിയാലും ഒരു പേടിയും തോന്നുന്നില്ലല്ലോ! പിന്നെന്താണ് മറ്റുള്ളവർക്ക്? " വർഷങ്ങൾ കഴിഞ്ഞു. ഇന്ന് അവളുടെ കണ്ണുകളെ പലരും വർണ്ണിക്കുന്നു. "എന്തു ഭംഗിയാണ് ഈ കണ്ണുകൾ! എന്നും എപ്പോഴും ആ കണ്ണിലേക്ക്...