കണ്ടുമുട്ടിയവർ (കഥ)

സുന്ദരമായ ഒരു സായാഹ്നത്തിൽ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം കണ്ടുമുട്ടിയ രണ്ടു സുഹൃത്തുക്കളുടെ സംഭാഷണത്തിലേക്ക് ഒരെത്തി നോട്ടം. "ഈ രാത്രിയിൽ കണ്ടാൽ, പിന്നെ ഞാൻ വെച്ചേക്കില്ല. " "എന്താന്ന്?" "അതേ... അവരെ അടുത്ത സൂര്യോദയം കാണിക്കില്ല ഞാൻ." "അത്തരം വാക്കുകൾ ഒന്നും പറയരുത്." "അതെന്താ പറഞ്ഞാല്? പിന്നെ എന്തു ചെയ്യണം?" "ശല്യക്കാരാണെങ്കിൽ അവരിൽ അകന്ന് മാറണം." "മാറിയാലും പിന്നെയും തള്ളിക്കേറി വരുവല്ലേ!" "എന്നാ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞാൽ മതി." "ഒരു മിനിറ്റ് പോലും വേണ്ടാത്ത കാര്യത്തിന് എന്തിനാ പോലീസ്?!" "പിന്നെ അവരെ കൊല്ലുന്നതാണോ ശരി?" "അതേ ഉള്ളൂ വഴി.' "ആരുടേയും ജീവനെടുക്കാൻ ആർക്കും അവകാശം ഇല്ല." "എന്നെക്കൊണ്ട് ഇതേ പറ്റൂ." "ഇത്രയ്ക്കും ദുഷ്ടയാവരുത്. ഞാൻ അവരോട് സംസാരിക്കാം. " "നിങ്ങൾക്ക് അതിന് കഴിയുമോ?" "ഏതായാലും നിന്റെ മനസല്ല. " "എന്നാ ശരി ഞാൻ അവരെ അങ്ങോട്ട് പറഞ്ഞു വിടാം. " "ഓ... എന്നാ അങ്ങന...