വേഗം പറഞ്ഞോ
"അമ്മേ..... ഓടിവന്നേ..... ഇതു കണ്ടോ?" " എന്താ കണ്ണാ? " "വേഗം വാ.... " " എടാ കൊച്ചേ, ഇപ്പൊ വരാൻ പറ്റില്ല. അടുപ്പിൽ ഇരിക്കുന്നത് കരിയും." " അമ്മേ.... ഒന്ന് പെട്ടെന്ന് വാ... " " ഈ കൊച്ച്! എന്താടാ? " " ഇത് നോക്കിയേ. ഇതെന്താ? "ഇതെന്താ? ഞാൻ നോക്കട്ടെ. അയ്യേ...." " എന്താ അമ്മേ....? എന്തായിത്? " " ഇറച്ചി. കോഴിയിറച്ചി. ഇതാരാ ഈ മേശപ്പുറത്ത് കൊണ്ടു വച്ചത്? " " അയ്യേ....! ഇതാരാമ്മേ ഇവിടെ വെച്ചത്?" "നിക്ക്, വെച്ചയാള് അവിടെ എന്നെ വിളിക്കുന്നുണ്ട്." "ആര്!?" " നീ വാ.... കാണിച്ചു തരാം. " " ആര് കാക്കയോ!? " " അതെ രാവിലെ തുടങ്ങി എന്നെ വിളിക്കുന്നുണ്ടായിരുന്നു. അടുക്കളയിലെ തിരക്ക് കാരണം എനിക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല. " " എന്നാലും ഈ കാക്ക!" " ദേ..... കാക്കേ, വേറെ വല്ലവരും ആയിരുന്നെങ്കിൽ കൂടോത്രം ആണെന്ന് വിചാരിച്ച് ഇപ്പോൾ നാട്ടുകാരെ സംശയിച്ചേനെ. നീ ഏത് വീട്ടുകാരുടെ ചട്ടിയിൽ തലയിട്ടാണ് ഈ കോഴിയിറച്ചി എനിക്ക് സമ്മാനമായി ഇവിടെ വെ...