ആഗ്രഹം

ആഗ്രഹം ഭൂമി എന്ന ഗ്രഹത്തിൽ ജീവിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുള്ള ഒരു ഗ്രഹമാണ് ആ'ഗ്രഹം'- എന്നാണ് എനിക്ക് തോന്നുന്നത്... മനുഷ്യൻ ഭൂമിയിലേക്ക് വരുന്നതും പോകുന്നതും മനസ്സുനിറയെ ആഗ്രഹങ്ങളായിട്ടാണ്. മക്കൾ തങ്ങളെക്കാളും നല്ല ഉയരത്തിൽ എത്തണമെന്ന ആഗ്രഹത്തോടെ രാപ്പകൽ അധ്വാനിച്ച മാതാപിതാക്കളെ പരിചരിക്കാൻ ദൂരെ സ്ഥലത്ത് ജോലി ചെയ്യുന്ന മക്കൾക്ക് കഴിയുന്നില്ല. അധ്വാനിക്കാതെ കൂടുതൽ പണം സമ്പാദിക്കാൻ ചിലർ തെറ്റിലേക്ക് പോകുന്നു. അവസാനം അത്യാഗ്രഹം അവരെ കാരാഗ്രഹത്തിൽ എത്തിക്കുന്നു. ഭക്ഷണം ഒരു നേരമെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് ഒരു കൂട്ടരും, ദിവസവും പുതിയ പുതിയ വിഭവങ്ങൾ കിട്ടിയിരുന്നെങ്കിൽ എന്ന് മറ്റൊരു കൂട്ടരും... വീടില്ലാത്തവർ ഒരു വീടിനേയും , മക്കളില്ലാത്തവർ ഒരു കുഞ്ഞിനേയും , അനാഥരായവർ ഒരു ബന്ധുവിനേയും ആഗ്രഹിക്കുന്നു. എങ്ങനെയെങ്കിലും മക്കളുടെ കല്യാണം നടക്കണമെന്ന് ഒരു കൂട്ടർ, മക്കളുടെ ദാമ്പത്യത്തിലെ ദുരിതം കണ്ട് സഹിക്കാതെ എങ്ങനെയും വേർപിരിക്കണമെന്ന് മറ്റൊരു കൂട്ടരും... മുല്ലപ്പെരിയാർ ഡാമിന് പകരം പുതിയൊരു ഡാം നിർമിക്കാമെന്ന് കേരള...