ആഗ്രഹം
ആഗ്രഹം
ഭൂമി എന്ന ഗ്രഹത്തിൽ ജീവിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുള്ള ഒരു ഗ്രഹമാണ് ആ'ഗ്രഹം'- എന്നാണ് എനിക്ക് തോന്നുന്നത്...
മനുഷ്യൻ ഭൂമിയിലേക്ക് വരുന്നതും പോകുന്നതും മനസ്സുനിറയെ ആഗ്രഹങ്ങളായിട്ടാണ്.
മക്കൾ തങ്ങളെക്കാളും നല്ല ഉയരത്തിൽ എത്തണമെന്ന ആഗ്രഹത്തോടെ രാപ്പകൽ അധ്വാനിച്ച മാതാപിതാക്കളെ പരിചരിക്കാൻ ദൂരെ സ്ഥലത്ത് ജോലി ചെയ്യുന്ന മക്കൾക്ക് കഴിയുന്നില്ല.
അധ്വാനിക്കാതെ കൂടുതൽ പണം സമ്പാദിക്കാൻ ചിലർ തെറ്റിലേക്ക് പോകുന്നു. അവസാനം അത്യാഗ്രഹം അവരെ കാരാഗ്രഹത്തിൽ എത്തിക്കുന്നു.
ഭക്ഷണം ഒരു നേരമെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് ഒരു കൂട്ടരും, ദിവസവും പുതിയ പുതിയ വിഭവങ്ങൾ കിട്ടിയിരുന്നെങ്കിൽ എന്ന് മറ്റൊരു കൂട്ടരും...
വീടില്ലാത്തവർ ഒരു വീടിനേയും, മക്കളില്ലാത്തവർ ഒരു കുഞ്ഞിനേയും, അനാഥരായവർ ഒരു ബന്ധുവിനേയും ആഗ്രഹിക്കുന്നു.
എങ്ങനെയെങ്കിലും മക്കളുടെ കല്യാണം നടക്കണമെന്ന് ഒരു കൂട്ടർ, മക്കളുടെ ദാമ്പത്യത്തിലെ ദുരിതം കണ്ട് സഹിക്കാതെ എങ്ങനെയും വേർപിരിക്കണമെന്ന് മറ്റൊരു കൂട്ടരും...
മുല്ലപ്പെരിയാർ ഡാമിന് പകരം പുതിയൊരു ഡാം നിർമിക്കാമെന്ന് കേരളവും അത് ഒരിക്കലും നടക്കല്ലേന്ന് തമിഴ്നാടും.......!! അടുത്ത തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് അധികാരം കിട്ടുമെന്ന് പ്രതിപക്ഷവും, തുടർന്നും ഭരിക്കാൻ കഴിയുമെന്ന വിശ്വാസത്തോടെ ഭരണപക്ഷവും.....!
കോവിഡ് കാലം കഴിയാൻ കാത്തിരിക്കുകയാണ് സഞ്ചാരികൾ, അവർ ആഗ്രഹിച്ച വിദേശത്തും സ്വദേശത്തുമുള്ള സ്ഥലങ്ങൾ കാണാൻ.
എത്രയോ കലാകാരന്മാർ ആരും അറിയാതെ ഇരുട്ടറയിൽ കഴിയുന്നു. അവർക്ക് ആരോടും പരിഭവം ഇല്ല. അവർക്കു ആഗ്രഹിക്കാൻ മാത്രമല്ലേ പറ്റൂ. കിട്ടിയ സൗഭാഗ്യങ്ങൾ പോരെന്നു പറഞ്ഞു അത്യാഗ്രഹം കൊണ്ട് പിണങ്ങുന്നവർ വേറെയും.
സന്യാസിമാർ പറയും "ഞങ്ങൾ എല്ലാ ആഗ്രഹങ്ങളും വേണ്ടെന്നു വെച്ചാണ് സന്യാസത്തിലേക്ക് വന്നതെന്ന്. അതെങ്ങനെ ശരിയാകും? മോക്ഷപ്രാപ്തിക്ക് വേണ്ടിയല്ലേ അവർ പ്രാർത്ഥിക്കുന്നത്? അപ്പോ അത് ആഗ്രഹമല്ലേ?
പ്രാർത്ഥനയിൽ കൂടുതലും നാം ഓരോരുത്തരും നമ്മുടെ ആഗ്രഹങ്ങൾ ആണ് പറയുന്നത്. ആഗ്രഹങ്ങൾ കൂടുതലുള്ളതുകൊണ്ട് ചിലപ്പോൾ മിക്കതും വിട്ടു പോകും. കൂട്ടത്തിൽ തന്ന അനുഗ്രഹങ്ങൾക്കു ദൈവത്തോട് നന്ദി പറയാനും. പലപ്പോഴും ദൈവത്തിനു തന്നെ ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടാകും...............
നമ്മുടെ ഈ അതിരുകടന്ന ആഗ്രഹം.....!!!

Thankyou
ReplyDelete