കൂട്ടുകാരി


അന്ന് അവൾ പതിവില്ലാതെ എന്നോട് മടിച്ചു മടിച്ച് ചോദിച്ചു : "എനിക്ക് കുറച്ച് പൈസ തരുമോ?"

ഞാൻ : "അയ്യോ.. എന്റെ കൈയിൽ ഇപ്പൊ ഇല്ലല്ലോ. രണ്ടു ദിവസം കഴിഞ്ഞു മതിയോ?"

അവൾ : "രണ്ടു ദിവസം കഴിഞ്ഞു കിട്ടിയിട്ട് കാര്യമില്ല. ഇന്ന് വേണം. മരുന്നിനാ.. മുടക്കാൻ പറ്റില്ല. മുടങ്ങിയാൽ പ്രശ്നമാകും."

"എന്തിനുള്ള മരുന്നാ?" ഞാൻ ചോദിച്ചു.

അവൾ : "അത്.. അതുപിന്നെ... ഞാൻ കുറച്ചു നാൾ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. മെന്റൽ ഹോസ്പിറ്റലിൽ. കുറേ നാൾ ഞാൻ ആരോടും മിണ്ടാറില്ലായിരുന്നു. ആരെയും ഉപദ്രവിക്കില്ല. ഈ മരുന്ന് മുടക്കരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്."

ആ വാക്കുകൾ കേട്ട് എനിക്ക് കുറേനേരത്തേക്ക് മിണ്ടാൻ കഴിഞ്ഞില്ല.

അവൾ പറഞ്ഞു : "സാരമില്ല. ഞാൻ വേറെ ആരോടെങ്കിലും ചോദിച്ചോളാം."

അവളുടെ കുടുംബം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. ചോദ്യങ്ങൾ ചോദിക്കുന്തോറും മറുവശത്ത് പിടയുന്ന മനസ്സല്ലേ ഉള്ളത്. അതുകൊണ്ട് തന്നെ എന്തുകൊണ്ട് ഇങ്ങനെ വന്നുവെന്ന് ഞാൻ ചോദിച്ചില്ല.

എന്നിട്ടും അവൾ എന്നോട് എന്തൊക്കെയോ പറഞ്ഞു. ഞാൻ എല്ലാം മിണ്ടാതിരുന്നു കേട്ടു.

അവൾക്ക് ഞാൻ നല്ലൊരു സുഹൃത്താണ്. അവൾ എനിക്കും. എന്നിട്ടും എന്റെ കൂട്ടുകാരിയെ സഹായിക്കാൻ അന്നെനിക്ക് കഴിഞ്ഞില്ല. എനിക്ക് ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ട്. സാമ്പത്തികം ഉള്ളവരും ഇല്ലാത്തവരും. എല്ലാവർക്കും ഏതെങ്കിലും തരത്തിൽ ഒരു ദുഃഖം ഉണ്ടാകും.

പ്രതീക്ഷയോടെ സഹായം അഭ്യർത്ഥിച്ചു വരുന്നവരുടെ മുന്നിൽ നിസ്സഹായതയോടെ നിൽക്കേണ്ടി വരുന്നത് എത്രത്തോളം വേദനയുണ്ടാകുമെന്ന് അന്നു ഞാനറിഞ്ഞു.

✍️✍️ഷൈനി ഡി 

Comments

  1. ഇങ്ങനെ ആയിരിക്കണം.കഥാപാത്രങ്ങൾ മുന്നിൽ വന്ന് സംവദിക്കുന്നത് പോലെ കഥാ തന്തു ഹൃദയത്തിന്റെ അഗആത തലങ്ങളിൽ എവിടെയെങ്കിലും ഒരു ചെറു നൊബര. അവശേഷിപ്പിക ചണം

    ReplyDelete
  2. ആർദ്രത ഒരുഎഴുത്തുകാരിക്ക് അവശൃം വേണ്ട ഘടകമാണ് അത് നിങ്ങൾക്ക് ഉണ്ട് ..നന്മകൾ നേരൂന്നു

    ReplyDelete

Post a Comment

Dreams

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )

ഉയിർ