വിശ്വാസം
വിശ്വാസങ്ങൾ പലതരം " കാണാൻ പറ്റാത്ത കൊറോണയെ നീ പേടിക്കുന്നുവെങ്കിൽ കാണാൻ പറ്റാത്ത ദൈവത്തെ നീ എന്തു കൊണ്ട് വിശ്വസിക്കുന്നില്ല?" ഈ കോവിഡ് കാലഘട്ടത്തിൽ ദൈവവിശ്വാസം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള കാർട്ടൂൺ സംഭാഷണമാണിത്. ഇതു കാണുമ്പോൾ കുറേ ആളുകൾ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം പറയും. എനിക്ക് പറയാനുള്ളത് പലരും പറഞ്ഞിട്ടുണ്ടാകും. എന്നാലും ഞാൻ പറഞ്ഞോട്ടെ... അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടനയിൽ ഉണ്ടല്ലോ. ഞാൻ പറയുന്നത് കേൾക്കാൻ ആരും ഇല്ല. പക്ഷെ ഞാൻ എഴുതുന്നത് വായിക്കാൻ ആരെങ്കിലും ഉണ്ടാകും.. ഇല്ലേ? എന്റെ മാത്രം അഭിപ്രായം അതിൽ ആർക്കും പങ്കില്ല. ചെറിയ കുട്ടിയായിരുന്നപ്പോ എപ്പോഴും "അതെന്താ അങ്ങനെ, ഇതെന്താ ഇങ്ങനെ " എന്നീ ചോദ്യങ്ങളാ ഞാൻ സ്ഥിരം എന്റെ മാതാപിതാക്കളോട് ചോദിക്കുന്നത്. എന്റെ ചോദ്യങ്ങൾക്ക് അതിരു വിടുമ്പോൾ അമ്മ വഴക്കു പറയും. അച്ഛൻ ഒരു പരിധിവരെ എന്റെ ചോദ്യങ്ങൾക്കു ഉത്തരം തരും. ഇപ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കും... അന്നേരം ചില ഉത്തരങ്ങൾ കിട്ടും - ചിലർക്കു മണ്ടത്തരം ആയിരിക്കും. എന്നാൽ എന്റെ അനുഭവം ആണ് ഈ കിട്ടിയ ഉത്തരങ്ങൾ . " കാണാൻ പ...