നടക്കാത്ത സ്വപ്‌നങ്ങൾ

കുറേ സ്വപ്‌നങ്ങൾ ഉറക്കത്തിൽ കാണുന്നവരാണ് നമ്മൾ. ഞാനും ഈയിടെ അതു പോലെ രണ്ടു സ്വപ്‌നങ്ങൾ കണ്ടു. സ്വപ്നത്തിൽ എന്നെ മാത്രമല്ല എന്റെ വീട്ടുകാരെയും കൂട്ടുകാരെയും കണ്ടു. ഈ രണ്ടു സ്വപ്നങ്ങളും ഒരു ദിവസം കണ്ടതാ. ഇനി ഞാൻ കണ്ട സ്വപ്നങ്ങൾ എന്താണെന്നു പറയാം. ഒന്നാമത്തെ സ്വപ്നം - എന്റെ കുട്ടിക്കാലമാണ് കാണുന്നത്. അമ്മയും അനിയത്തിയും ആങ്ങളയും മാത്രമാണ് സ്വപ്നത്തിന്റെ തുടക്കത്തിൽ. ഞങ്ങൾ വീടിന്റെ ഉമ്മറത്തു നിന്നു കളിക്കുകയാണ്. മുറ്റമില്ല. അവിടെ എല്ലായിടത്തും ടൈൽസ് ഇട്ടിരിക്കുകയാണ്. അമ്മ അടുത്തുള്ള ആരോടൊക്കെയോ സംസാരിക്കുന്നു. ഞങ്ങളുടെ കൂടെ കളിക്കാൻ കുറേ കുട്ടികൾ വേറെയും ഉണ്ട്. ഒളിച്ചു കളിക്കുകയാണ്. ഒളിക്കാനുള്ള സ്ഥലം തേടി ഞാൻ നടക്കുകയാ. പുറത്തു നോക്കിയിട്ടു പറ്റിയ സ്ഥലം കിട്ടിയില്ല. എന്നാപ്പിന്നെ വീടിനകത്തു നോക്കാമെന്നു വെച്ച് എനിക്ക് പറ്റിയ ഇടം നോക്കി നടന്നു. അകത്തു ഒരാൾക്ക് മാത്രം കിടക്കാൻ പറ്റുന്ന മുറിയിൽ ഞാൻ കയറി. അവിടെ ബാത്‌റൂമിനടുത്തു ഒരു ഇടനാഴിയിലൂടെ ഞാൻ നടന്നു. നടന്നിട്ടും നടന്നിട്ടും തീരാത്ത ദൂരം. ഏതായാലും അതിന്റെ അവസാനം ഞാൻ കണ്ടു. അവിടെ ഒരു വാതിൽ. അതു ത...