നടക്കാത്ത സ്വപ്നങ്ങൾ
സ്വപ്നത്തിൽ എന്നെ മാത്രമല്ല എന്റെ വീട്ടുകാരെയും കൂട്ടുകാരെയും കണ്ടു. ഈ രണ്ടു സ്വപ്നങ്ങളും ഒരു ദിവസം കണ്ടതാ. ഇനി ഞാൻ കണ്ട സ്വപ്നങ്ങൾ എന്താണെന്നു പറയാം.
ഒന്നാമത്തെ സ്വപ്നം -
എന്റെ കുട്ടിക്കാലമാണ് കാണുന്നത്. അമ്മയും അനിയത്തിയും ആങ്ങളയും മാത്രമാണ് സ്വപ്നത്തിന്റെ തുടക്കത്തിൽ. ഞങ്ങൾ വീടിന്റെ ഉമ്മറത്തു നിന്നു കളിക്കുകയാണ്. മുറ്റമില്ല. അവിടെ എല്ലായിടത്തും ടൈൽസ് ഇട്ടിരിക്കുകയാണ്. അമ്മ അടുത്തുള്ള ആരോടൊക്കെയോ സംസാരിക്കുന്നു. ഞങ്ങളുടെ കൂടെ കളിക്കാൻ കുറേ കുട്ടികൾ വേറെയും ഉണ്ട്. ഒളിച്ചു കളിക്കുകയാണ്. ഒളിക്കാനുള്ള സ്ഥലം തേടി ഞാൻ നടക്കുകയാ. പുറത്തു നോക്കിയിട്ടു പറ്റിയ സ്ഥലം കിട്ടിയില്ല. എന്നാപ്പിന്നെ വീടിനകത്തു നോക്കാമെന്നു വെച്ച് എനിക്ക് പറ്റിയ ഇടം നോക്കി നടന്നു. അകത്തു ഒരാൾക്ക് മാത്രം കിടക്കാൻ പറ്റുന്ന മുറിയിൽ ഞാൻ കയറി. അവിടെ ബാത്‌റൂമിനടുത്തു ഒരു ഇടനാഴിയിലൂടെ ഞാൻ നടന്നു. നടന്നിട്ടും നടന്നിട്ടും തീരാത്ത ദൂരം. ഏതായാലും അതിന്റെ അവസാനം ഞാൻ കണ്ടു. അവിടെ ഒരു വാതിൽ. അതു തുറന്നു അകത്തു കയറി. എന്റെ അമ്മേ....! അതിനകത്തു എന്തു വലിയ മുറിയാ !!... ഇതെന്താ ഈ മുറിയിൽ ഇത്ര അധികം കസേരകൾ..! വീണ്ടും ഞാൻ സൂക്ഷിച്ചു നോക്കി. അപ്പോഴാ എനിക്ക് മനസിലായത് - എന്റെ വീട് ഒരു സ്റ്റേഡിയം ആണെന്ന്. ഒരു ഇൻഡോർ സ്റ്റേഡിയം ആർക്കെങ്കിലും ഇതു പോലെ സ്വന്തമായി ഉണ്ടോ?
ചിലപ്പോൾ ഏതെങ്കിലും അഭയാർത്ഥി ക്യാമ്പിൽ പോകാനുള്ള യോഗമുണ്ടെന്നു തോന്നുന്നു!!.. :) 😊😊
രണ്ടാമത്തെ സ്വപ്നം -
ഇതിൽ എന്റെ വീട്ടുകാരെ ആരെയും കാണുന്നില്ല. ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാ. പെട്ടെന്ന് ഞാൻ പുറത്തേക്കു പോകുന്നു. നടക്കുന്തോറും എന്തോ എടുക്കാതെ പോയപോലെ തോന്നി. ഞാൻ ഒരു വലിയ കടയിൽ എത്തി. അവിടെ കടയിൽ സാധനം വാങ്ങാൻ നേരം കടക്കാരൻ പറഞ്ഞു - അകന്നു നിൽക്കാൻ. കാരണം തിരക്കിയപ്പോൾ ഞാൻ മാസ്ക് വെച്ചിട്ടില്ല. കൂടെ ഒന്നുടെ പറഞ്ഞു അയാൾ - ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടം എന്റെ കൈയിലും!!. ചോറ് കഴിച്ചു കൊണ്ടിരുന്ന ഞാൻ കൈയും വായും കഴുകാതെയാണ് ധൃതി പിടിച്ചു ഈ കടയിൽ വന്നതെന്ന് എനിക്ക് മനസിലായി. ഇങ്ങനെ ഒരു അബദ്ധം എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. സ്വപ്നത്തിൽ ഉണ്ടായെങ്കിലും ഇനി അതു സത്യമാകുമോ? അങ്ങനെ നടക്കുകയാണെങ്കിൽ അന്ന് എനിക്ക് സ്വബോധം ഉണ്ടായിരിക്കില്ല.
ഇതുപോലുള്ള സ്വപ്‌നങ്ങൾ ഇനിയും കാണുമോ !! :) 😊😊😊


VERY VERY NICE...KEEP IT UP!!!!!
ReplyDeleteGood
ReplyDelete