അണയാത്ത ദീപം.

ഞാൻ സ്വപ്നം കൊണ്ട് ഒരു കൂടുണ്ടാക്കും. ആ കൂടിന്റെ ബലക്ഷയം കാരണം ഉടനെ തന്നെ തകർന്നു വീഴും. അതപ്പോഴും സ്വപ്നമായിത്തന്നെ അവശേഷിക്കും. പല അമ്പലങ്ങളിലും ഡാൻസ് കളിക്കാൻ ഉള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. പക്ഷേ ഞാൻ ആഗ്രഹിച്ച ചില അമ്പലങ്ങളിൽ ആ ഭാഗ്യം എനിക്ക് കിട്ടിയിട്ടില്ല. കൃഷ്ണന്റെ പാട്ടാണ് കൂടുതലും ചെയ്തിട്ടുള്ളത്. പലപ്പോഴും ഗുരുവായൂരിൽ കളിക്കാനുള്ള യോഗം വന്നു ചേരും. കുറച്ചു ദിവസം കഴിയുമ്പോൾ ഭഗവാൻ ആ യോഗം പിരിച്ചുവിടും. പറഞ്ഞിട്ടെന്താ കാര്യം! ഗുരുവായൂരപ്പന് എന്നെ വേണ്ട. എനിക്ക് പരിചയമുള്ള പലരും അവിടെ പോയി കളിച്ചിട്ടു വന്ന് അവിടുത്തെ വിശേഷങ്ങൾ പറയും. അപ്പോൾ ഞാൻ അനുഭവിക്കുന്നത് എന്താണെന്ന് ഭഗവാന് അറിയില്ലല്ലോ. ഇപ്പോഴല്ലേ കാര്യം മനസ്സിലായത്. ഞാൻ അവിടെ വന്ന് കളിച്ചാൽ ഭഗവാന് എന്റെ മുന്നിൽ പ്രത്യക്ഷപ്പെടേണ്ടി വരും. അന്നേരം "ഞാനേ കണ്ടിട്ടുള്ളൂ, ഞാൻ മാത്രമേ കണ്ടിട്ടുള്ളൂ" എന്ന് എന്റെ വായ പറയും. അത് പറയിക്കാതിരിക്കാൻ അല്ലേ! എന്നാലും എനിക്ക് ഇഷ്ടമാണ് എന്റെ കണ്ണനെ... ചോറ്റാനിക്കരയിൽ മിക്കപ്പോഴും പോയി തൊഴാറുണ്ട്. പണ്ട് 'ചോറ്റാനിക്കരയമ്മ' സിനിമ കണ്ട അന്ന് രാത്രിയിൽ ഞാൻ ഒരു സ്വപ്നം കണ്ട...