ജനനി
ഒരു കൊച്ചു സുന്ദരിയായിരുന്നു അവൾ. ആരും ഒന്ന് നോക്കും. മുറ്റത്ത് അശയിൽ തുണി വിരിച്ചിരുന്ന എന്റെ അടുത്തേക്ക് ഓടി വന്നവളെ, ഞാൻ കൗതുകത്തോടെ നോക്കി. വാരിയെടുക്കാൻ കൈത്തരിച്ചു. പക്ഷെ എടുത്തില്ല. എടുത്താൽ ശരിയാകുമോ എന്നാലും കാന്താരി, എന്റെ ചുരിദാറിന്റെ അറ്റത്ത് പിടിച്ച് ഊഞ്ഞാലാടുന്നു. ഒപ്പം കാൽപാദത്തിൽ തോണ്ടുന്നുമുണ്ട്. കളിച്ചിരിക്കാൻ നേരമില്ലാത്തതു കൊണ്ട് ഞാൻ തിരികെ വീട്ടിലേക്ക് കയറി. പക്ഷേ എന്റെ കൂടെ അവളും വന്നു. ഞാൻ അവൾക്ക് കഴിക്കാൻ എന്തൊക്കെയോ കൊടുത്തു. ആർത്തിയോടെ അവൾ അതെല്ലാം കഴിച്ചു. വാലിട്ടെഴുതിയ കണ്ണുള്ളവൾ പിന്നീട് എന്നെ വിട്ടു പോയില്ല. മാസങ്ങൾ കഴിഞ്ഞപ്പോൾ പെട്ടെന്ന് അവളുടെ വയർ വീർത്തു വന്നിരിക്കുന്നു. പണ്ടത്തെപ്പോലെ കളിയൊന്നുമില്ല. എപ്പോഴും ഒരേ കിടപ്പ്. അവൾ ഇടയ്ക്ക് മുറിക്കകത്ത് സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. അവളുടെ ഉദ്ദേശം എനിക്ക് മനസ്സിലായി. അങ്ങനെ വിട്ടാൽ പറ്റില്ല, ഞാൻ ശ്രദ്ധിച്ചേ പറ്റൂ.. കാര്യം എനിക്ക് അവളെ ഒരുപാട് ഇഷ്ടം തന്നെ. എന്നോർത്ത് മുറിക്കകത്ത് അവൾക്ക് തോന്നുന്ന സ്ഥലത്ത് പോയി പ്രസവിക്കുന്നത് ശരിയാണോ? ശരിയല്ല. അവൾക്ക് വേണ്ട ഭക്ഷണം ഒക്കെ ഞാൻ കൊടുക്കും. അവളുടെ...