ആത്മാവിന്റെ ദാഹം

അച്ഛന്റെയും അമ്മയുടെയും വീട്ടിലേക്ക് ഓണാവാധിക്കു പോകുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ്. ആ സന്തോഷം കാരണം പോകുന്നതിന്റെ തലേ ദിവസം ഉറക്കം വരില്ല. അതിരാവിലെ എഴുന്നേൽക്കാത്ത കുട്ടികളായ ഞങ്ങൾ അന്ന് നേരത്തേ എഴുന്നേൽക്കും. പിന്നെ ദീർഘമായ യാത്രയ്ക്കുള്ള ഒരുക്കം. ബസ്സിൽ ആണ് മിക്കപ്പോഴും പോകുന്നത്. ബസ്സിന്റെ സൈഡ് സീറ്റിൽ ഇരുന്ന് കാഴ്ചകൾ കാണാനായി ഞങ്ങൾ മത്സരിക്കും. തീരെ ചെറുതായിരുന്നപ്പോൾ കാഴ്ചകൾ കാണുന്ന ഞാൻ എന്റെ വായ്ക്കും അച്ഛന്റെ ചെവിക്കും വിശ്രമം കൊടുക്കില്ല. അമ്മ എന്റെ സംശയങ്ങൾക്ക് ചെവി തരില്ല. ഒരിക്കൽ ഒരു ഓണാവധിക്കാലം കഴിഞ്ഞ് വളരെ വിഷമത്തോടെ നാട്ടിൽ നിന്നും തിരിച്ചു വന്നു. അന്ന് വൈകുന്നേരം ആയപ്പോഴേക്കും ഒരു കാര്യം അറിഞ്ഞു. ഞാൻ പോലും അറിയാതെ ഒരു സുഹൃത്ത് എന്നോടൊപ്പം കൂടി. കുറച്ചു പ്രശസ്തിയുള്ള ആളാണ്. പേര് ചിക്കൻ ബോക്സ്. ഡോക്ടർ എന്നോട് പറഞ്ഞു: " കുറച്ചു ദിവസത്തേക്ക് സ്ക്കൂളിലൊന്നും പോകണ്ട ". വീട്ടിൽ വന്നപ്പോൾ അച്ഛൻ പറഞ്ഞു : " നമുക്ക് ഉടനെ നാട്ടിലേക്ക് പോകാം." അതുകേട്ടതും ഭയങ്കര സന്തോഷം ഉണ്ടായി. അന്ന് തന്നെ ഞങ്ങൾ വീണ്ടും നാട്ടിലേക്ക് പോയി. അവിടെ ചെന്ന് അധികം ത...