പരീക്ഷണം

ജീവിതത്തിൽ എന്തു പ്രതിസന്ധി വന്നാലും അന്നേരം മുഴങ്ങി കേൾക്കുന്നത് ഒന്നേ ഉള്ളൂ - "ഇതൊക്കെ ദൈവത്തിന്റെ പരീക്ഷണങ്ങൾ ആണ്." ഈ പരീക്ഷണങ്ങളിൽ നാം വിജയിക്കണം. തോൽവി സമ്മതിക്കരുത്. ദൈവം ആരെയാണോ കൂടുതൽ സ്നേഹിക്കുന്നത്... അവരെ കൂടുതൽ പരീക്ഷിക്കും. (ഇത് വല്ലാത്തൊരു സ്നേഹമാണ്!!)

ഇത്തരം വാക്കുകളിൽ ഭൂരിഭാഗം പേരും ക്ഷമിച്ചു മുന്നോട്ടു പോകും. പിന്നെ പിന്നെ അതൊരു ശീലമാകും.

ഈ പരീക്ഷണങ്ങൾ മനുഷ്യർക്ക് മാത്രം ഉള്ളോ? ചിലപ്പോൾ ശരിയായിരിക്കാം. ആർക്കറിയാം?! ഈ കോടാനുകോടി ജനങ്ങൾക്ക് ഓരോ നിമിഷവും വ്യത്യസ്തമായ പരീക്ഷണങ്ങൾ തയ്യാറാക്കുന്ന ദൈവത്തെ സമ്മതിക്കണം!! അതുകൊണ്ടായിരിക്കും ചില പരീക്ഷണങ്ങൾ നീണ്ടു പോകുന്നത്. പോയി പോയി എങ്ങും എത്താതെ പോകുന്നതും.!

പരീക്ഷണങ്ങൾ എല്ലാം നമുക്ക് മാത്രം തരുന്ന ദൈവത്തെ വേദനിപ്പിക്കുന്നത് ശരിയല്ല. തിരിച്ചു അങ്ങോട്ടും കൊടുക്കണ്ടേ? അതുകൊണ്ട് കുറച്ച് പരീക്ഷണങ്ങൾ അങ്ങോട്ടും കൊടുത്തു.

പക്ഷേ.. ദൈവം തോറ്റു പോയി. "ശക്തി" പിണങ്ങി പോയപ്പോൾ ദൈവം ഒരാളെ കൂട്ടിന് വിളിച്ചു "വിധി" യെ. എല്ലാം എന്റെ തലയിൽ തന്നെ വെച്ചാൽ ദൈവത്തിന് രക്ഷപെടാമല്ലോ എന്നോർത്ത് തടങ്കിലാക്കപ്പെട്ട "വിധി". വിധിക്കും മോചനം വേണ്ടേ?!

Comments

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )