നീ എന്തിനു വന്നു? ( കഥ )

കൃഷ്ണന്റെ രാധയെ കുറിച്ച് അറിയാത്തവർ ഉണ്ടോ? ഉണ്ടാകുമായിരിക്കും. കൃഷ്ണ ഭക്തയായ മീര തന്റെ കുഞ്ഞിന് രാധയെന്ന പേര് തന്നെ കൊടുത്തു. അവൾ വളർന്നു. തികഞ്ഞ കൃഷ്ണ ഭക്ത. തനിച്ചുള്ള സംസാരം എപ്പോഴും അവൾക്കുണ്ട്. സംസാരിക്കുന്നത് വേറെ ആരോടും അല്ല. തന്റെ കൃഷ്ണനോട് തന്നെയാ. അമ്മ കൊടുത്ത കണ്ണന്റെ കുഞ്ഞു വിഗ്രഹം എപ്പോഴും അവളുടെ കൂടെയുണ്ട്. സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും ആദ്യം പറയുന്നത് അവളുടെ കണ്ണനോട് ആണ്. ഒരിക്കൽ അവൾ കൃഷ്ണനോട് പറഞ്ഞു : "എന്നും ഞാൻ നിന്നോട് സംസാരിക്കും. എന്റെ ശബ്ദം നിനക്ക് നന്നായിട്ട് അറിയാം. പക്ഷേ,... നിന്റെ ശബ്ദം കേൾക്കാൻ എനിക്ക് എന്താ കഴിയാത്തത്? കാത്തിരിക്കാൻ വയ്യ കണ്ണാ... ഒരിക്കലെങ്കിലും നിന്റെ ശബ്ദം എന്നെ കേൾപ്പിച്ചൂടെ?!... " വർഷങ്ങൾ കഴിഞ്ഞു. വീട്ടിലെ ഫോൺ നിർത്താതെ ശബ്ദിക്കുന്നു. "രാധേ.. നീ ആ ഫോൺ എടുത്ത് ആരാണെന്ന് നോക്കിയേ..." അമ്മ പറഞ്ഞു. അവൾ ഓടി ചെന്ന് ഫോൺ എടുത്തു. അവൾ ചെറിയ ശബ്ദത്തിൽ "ഹലോ..." മറുപടി വരാതിരുന്നപ്പോൾ കുറച്ചൂടെ ഉറക്കെ " ആരാ... " ഒരു പാട്ടായിരുന്നു അതിനു മറുപടി. മധുരമായ ശബ്ദത്തിൽ പാടുന്ന ആ പാട...