Posts

Showing posts from February, 2023

അമ്മാവാ... (കുഞ്ഞിക്കഥ)

Image
" ചില സ്ത്രീകൾ അവരുടെ സ്വപ്നങ്ങൾ പറന്നുയരാൻ അനുവദിക്കാത്ത ചങ്ങലുകളുടെ ബന്ധനത്തിൽ കിടക്കുന്നു." " എന്തു ബന്ധനം? അങ്ങനെയൊന്നുമില്ല." " ഉണ്ടെന്ന് ഞാൻ പറഞ്ഞാൽ? " "ഇല്ലെന്ന് ഞാൻ പറയും." " എന്നാ ശരി." "ഉം..." " ഈ പെണ്ണുങ്ങൾക്ക് പാട്ട് പാടിയാൽ കുഴപ്പമുണ്ടോ? " "ഹ.. ഹ.. എന്ത്‌ കുഴപ്പം!?" "ഉം... പറ. ഉണ്ടോ?" " ഒരു കുഴപ്പവുമില്ലന്നേ.... " " അപ്പോ കൂടെ അവൾ ഡാൻസും കൂടി കളിച്ചാലോ? " "ഇല്ലന്നെ... കുഴപ്പവുമില്ല." " ഒന്ന് ദൂരയാത്ര പോകണം എന്ന് തോന്നിയാൽ, അതും ഒറ്റയ്ക്ക്.? " " പോണം. പോകണ്ടാന്നു ഞാൻ പറയില്ല. എന്തിനു പറയണം.? അവർക്കും ആഗ്രഹങ്ങൾ ഉണ്ടല്ലോ. ഈ ലോകം അവർക്കും കൂടിയുള്ളതല്ലേ? " "ആണോ? എന്നാൽ ഈ ആഗ്രഹങ്ങളെല്ലാം ഉള്ള ഒരുവൾ നിന്നെയും കാത്തിരിക്കുന്നു." " എന്ത്?!" " അതെ മോനെ.... നിന്റെ മുറപ്പെണ്ണായ എന്റെ മോള്. " "അത് പിന്നെ.... ഞാൻ... ഞാനീ.... ജന്മം കല്യാണം കഴിക്കുന്നില്ല." "അവൾ കാത്തിരിക്കും." " ...

മനുഷ്യനാണത്രേ!

Image
ശിവൻ :"ഭക്താ.... എന്റെ നടയിൽ വന്നു കാളകൂട വിഷത്തേക്കാൾ കൂടിയ വിഷത്തെ പുറത്തു ചാടിക്കാൻ ധൈര്യം ഉണ്ടായി... ല്ലേ? വിഷമിക്കണ്ട എന്റെ തൃക്കണ്ണിൽ എല്ലാം ഉണ്ട്." ഇവിടെ കാണുന്ന പക്ഷിമൃഗാദികളും സസ്യങ്ങളും മറ്റും പ്രാർത്ഥിക്കുന്നത് ഞാൻ കണ്ടിട്ടില്ല. മനുഷ്യർക്ക് മനസ്സിലാവാത്ത രീതിയിൽ ഇനി ഉണ്ടോന്നെനിക്കറിയില്ല.  ഉണ്ടായാലും ഇല്ലെങ്കിലും എല്ലാ മനുഷ്യരും അവരെ സ്നേഹിക്കുന്നു. അവർക്ക് വേണ്ടി വാതോരാതെ പലരും വാദിക്കുന്നു.  ദൈവ വിശ്വാസത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിച്ചു കാണുകയും, വിശ്വാസം ഇല്ലാത്തവരുടെ നാശത്തിനായി വാദിക്കുകയും ചെയ്യുന്നവരെ, ഒന്നു ചോദിച്ചോട്ടെ.....  ഇവിടെ ഉണ്ടാകുന്ന പ്രകൃതിദുരന്തത്തിൽ രക്ഷിക്കാൻ വരുന്നവരുടെ ഈശ്വര വിശ്വാസം ചോദ്യം ചെയ്തിട്ടാണോ, നിങ്ങൾ അവരെ രക്ഷാപ്രവർത്തനത്തിനായി സ്വീകരിക്കുകയും അയയ്ക്കുകയും ചെയ്യുന്നത്? മറ്റു ജീവജാലങ്ങൾക്കുള്ള മനസ്സ് പോലും ഇല്ലാത്തവരെ... നിങ്ങളോട് പുച്ഛം മാത്രം. ✍️ഷൈനി

പകരം (കഥ )

Image
എൺപത്തിയേഴു കാലഘട്ടത്തിലെ ഒരു സ്കൂൾ അവധിക്കാലം. " ഈ പിള്ളേര് എവിടെപ്പോയി കിടക്കുന്നു? ഒറ്റയെണ്ണം സമയത്തിന് വീട്ടിൽ കയറില്ല. വിളക്ക് വയ്ക്കേണ്ട നേരമായി. ഇങ്ങ് വരട്ടെ. " അതെ സമയം കായൽക്കരയിൽ. " എടാ അച്ഛൻ വരാറായി കൂടെ നല്ല മഴയും. വാ വേഗം വാ പോകാം. " " ചേച്ചി പൊയ്ക്കോ ഞങ്ങള് കുറച്ചൂടെ കഴിഞ്ഞിട്ട് വരാം. പോ ചേച്ചി. " " എടാ അമ്മ വഴക്കു പറയും. നീ വേഗം വരുന്നുണ്ടോ? നീ ആ മഴക്കാറ് കണ്ടോ? ഇപ്പൊ പെയ്യും. " " ഇപ്പോൾ നല്ല വെട്ടം ഉണ്ടല്ലോ പിന്നെന്താ? അല്ലെങ്കിൽ അക്കരയിൽ നിന്നും വരുന്ന മഴയെയും കണ്ടിട്ട് പോകാം." "അപ്പോൾ നനയില്ലേ?" " അടുത്ത് വരുമ്പോഴേക്കും നമുക്ക് ഓടാം. എന്നിട്ട് മഴയ്ക്ക് മുന്നേ വീട്ടിലെത്താം. " " തമാശ പറയാതെ ഇങ്ങോട്ട് വരുന്നുണ്ടോ ചെറുക്കാ.? " " എന്തൂട്ടാ ചേച്ചി നിങ്ങള് തമ്മിൽ ?" " എടാ രമേശാ.. നീ വീട്ടിൽ ഇപ്പോൾ പോകുന്നുണ്ടോ? " "പിന്നെ പോകാതെ... ന്റെ അച്ഛൻ വരാറായിട്ടോ. ഇങ്ങട് വാടാ... നമുക്കേ... നാളെ കളിക്കാം." "നാളെ നീ വരുമോ?" " വിനൂ... അതി...

ഈ താഴ്‌വാരത്ത്

Image
ഞാൻ വരുന്നതിനു മുൻപ് എന്റെ അമ്മയെയും അച്ഛനെയും അറിഞ്ഞില്ല. വന്നു ഞാൻ അവരെ അറിഞ്ഞു. എനിക്ക് സഹോദരങ്ങൾ ഉണ്ടാകുമെന്നോ, അവർ ആരെന്നോ അറിഞ്ഞിരുന്നില്ല. അതും ഞാൻ അറിഞ്ഞു. എനിക്ക് ഗുരുക്കന്മാരെത്രയുണ്ടാകും എന്നറിഞ്ഞില്ല. അവരെ പലരെയും ഞാനറിഞ്ഞു. ഇനിയും എത്ര പേരുണ്ടെന്നറിയില്ല. മരണം വരെ ആ അറിവില്ലായ്മ ഉണ്ടാകും. ഗുരുക്കന്മാർക്ക് വയസ്സ് എന്നൊന്നില്ല. രൂപം എന്നൊന്നില്ല. ആരിലും എവിടെയും എന്തിലും പഠിക്കാൻ ഏറെയുണ്ട്. എനിക്ക് എത്ര സുഹൃത്തുക്കൾ ഉണ്ടാകുമെന്ന് അറിഞ്ഞില്ല. പലരെയും അറിഞ്ഞു. ഇനിയും എത്രയോ പേർ ഉണ്ടാകും? ഒരു ജീവൻ എന്നിൽ നിന്നുണ്ടാകുമെന്ന് അറിഞ്ഞില്ല. എന്നാൽ എന്നിലൂടെ ഒരു ജീവൻ ഉണ്ടായ നിമിഷവും ഞാനറിഞ്ഞു. എനിക്ക് ശത്രുക്കൾ ഉണ്ടാകുമെന്ന് ഞാൻ അറിഞ്ഞില്ല. ശത്രുക്കളും ഉണ്ടായെന്ന് അറിഞ്ഞു. എനിക്ക് മരണമുണ്ടെന്നെനിക്കറിയാം. ആ മരണം എന്നെന്നറിഞ്ഞില്ല. എന്നാലെൻ മരണം നിങ്ങളിൽ പലരും അറിയും! ✍️ഷൈനി

ദുരുപയോഗം

Image
ഓണം, വിഷു, ക്രിസ്മസ്, റംസാൻ, പിറന്നാൾ അങ്ങനെയങ്ങനെ... ഏത് വിശേഷപ്പെട്ട ദിനത്തിലും ഏതൊരാൾക്കും അവരുടെ ഫുൾ സൈസ് ഫോട്ടോ ഏത് രൂപത്തിലുള്ളതും സോഷ്യൽ മീഡിയയിൽ ഇട്ടാൽ ആരും ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പുണ്ടെന്ന്! ആരു കൊടുത്തു ഈ ഉറപ്പ്? ആ പ്രത്യേകത ദിവസങ്ങളിൽ മാത്രം ഇടുന്ന മുഖങ്ങൾ പതിവ്രതകളും പവിത്രനും ഒക്കെയാണ്. അല്ലാത്ത ദിവസം ആരുടെയെങ്കിലും മുഖങ്ങൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ വന്നാൽ പ്രത്യേകിച്ച് പെണ്ണിന്റെ ആയാൽ അവർ മോശക്കാരികളാണ്. ഈ സർട്ടിഫിക്കറ്റുകൾ എവിടെയാണ് ഇറക്കുന്നത്? ആരാണ് അതിൽ ഒപ്പിടുന്നവർ? പ്രൊഫൈൽ പിച്ചർ ലോക്ക് ചെയ്തു വെച്ചാൽ എവിടെയാണ് സേഫ്? ആ തിരുമുഖം വേറൊരു ഫോണിൽ ഒരു ഫോട്ടോ എടുക്കാൻ ആണോ പാട്? പണ്ട് തുടങ്ങി എല്ലാവരും ഓരോ ആവശ്യത്തിന് സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുക്കുന്നുണ്ട്. അവർ ഈ ഫോട്ടോകൾ ദുരുപയോഗം ചെയ്യില്ലാന്ന് ഉറപ്പുണ്ടോ? ജയറാമിന്റെയും ഉർവശിയുടെയും പണ്ടത്തെ ഒരു സിനിമയിൽ കാണിക്കുന്നുണ്ട് സ്റ്റുഡിയോയിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ. അന്ന് അത്രയും ചെയ്യാമെങ്കിൽ ഇന്ന് അതിനപ്പുറവും ചെയ്യാലോ? എന്നിട്ടും ആരും സ്റ്റുഡിയോക്കാരെ കല്യാണത്തിന് മറ്റും ഫോട്ടോ എടുക്കാൻ വിളിക്കുന്നില്ല...

സുന്ദരിയാണോ?

Image
തീരെ ചെറുതായിരുന്ന ഞാൻ, ഇത് കേട്ടറിവ്. അല്ല കേട്ട് കേട്ട് തഴമ്പിച്ചത്.  അന്നൊക്കെ മക്കളെ കുളിപ്പിച്ചു കഴിഞ്ഞാൽ വാലിട്ട് കണ്ണെഴുതി, പുരികം വില്ലുപോലെ ഇട്ടും, നെറ്റിയിൽ ഒരു പൊട്ടും, കവിളത്ത് ഒരു കുത്തും, കൂടെ മുഖം നിറയെ കുമ്മായത്തിൽ മുക്കിയാലെ അമ്മമാർക്ക് സമാധാനമാകൂ. പക്ഷേ ആ സമാധാനം എനിക്കൊരു സമാധാനക്കേടായിരുന്നു.  കുളിപ്പിച്ചെടുക്കുന്ന എന്നെ, കുളി കഴിഞ്ഞുള്ള കലാപരിപാടികൾക്ക് എനിക്ക് തീരെ താല്പര്യം ഇല്ലാത്ത എന്നെ, താല്പര്യം ഉണ്ടാക്കാൻ വേണ്ടി അമ്മ ഒരുപായം കണ്ടെത്തി.  എന്നോട് പറയും : " മോൾക്ക് സുന്ദരി ആവണ്ടേ? വായോ....  ഇങ്ങനെ ചെയ്താൽ സുന്ദരിക്കുട്ടി ആകും. "  അതിൽ വിശ്വസിച്ച് ഞാൻ ഈ മുഖം അവിടെ ആ കൈകളിൽ മനസ്സില്ലാ മനസ്സോടെ ഏൽപ്പിക്കും.  അമ്മയുടെ ആഗ്രഹം തീർന്നിറങ്ങുന്ന ഞാൻ എന്റെ മുഖവുമായി നേരെ അയൽപക്കത്തേക്ക് ഓടും. എന്നിട്ട് അവരോട് ഓരോരുത്തരോടും ചോദിക്കും ഞാൻ: " ഞാൻ സുന്ദരിയായോ? "  വർഷങ്ങൾ കഴിഞ്ഞ് ഇതൊന്നും ഓർമ്മയില്ലാത്ത ഞാൻ അവരുടെ അടുത്ത് ചെന്ന് പെട്ടുപോയാൽ അപ്പൊ അവര് പറയും : "ഞാൻ സുന്ദരിയാണോ?" ഹൊ! എന്തൊരു കഷ്ടമാണ്. ഒരു തെറ്റു പറ്റിപ്പോയി. അതിനിങ്...