മനുഷ്യനാണത്രേ!

ശിവൻ :"ഭക്താ.... എന്റെ നടയിൽ വന്നു കാളകൂട വിഷത്തേക്കാൾ കൂടിയ വിഷത്തെ പുറത്തു ചാടിക്കാൻ ധൈര്യം ഉണ്ടായി... ല്ലേ? വിഷമിക്കണ്ട എന്റെ തൃക്കണ്ണിൽ എല്ലാം ഉണ്ട്."

ഇവിടെ കാണുന്ന പക്ഷിമൃഗാദികളും സസ്യങ്ങളും മറ്റും പ്രാർത്ഥിക്കുന്നത് ഞാൻ കണ്ടിട്ടില്ല. മനുഷ്യർക്ക് മനസ്സിലാവാത്ത രീതിയിൽ ഇനി ഉണ്ടോന്നെനിക്കറിയില്ല.

 ഉണ്ടായാലും ഇല്ലെങ്കിലും എല്ലാ മനുഷ്യരും അവരെ സ്നേഹിക്കുന്നു. അവർക്ക് വേണ്ടി വാതോരാതെ പലരും വാദിക്കുന്നു.

 ദൈവ വിശ്വാസത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിച്ചു കാണുകയും, വിശ്വാസം ഇല്ലാത്തവരുടെ നാശത്തിനായി വാദിക്കുകയും ചെയ്യുന്നവരെ, ഒന്നു ചോദിച്ചോട്ടെ.....

 ഇവിടെ ഉണ്ടാകുന്ന പ്രകൃതിദുരന്തത്തിൽ രക്ഷിക്കാൻ വരുന്നവരുടെ ഈശ്വര വിശ്വാസം ചോദ്യം ചെയ്തിട്ടാണോ, നിങ്ങൾ അവരെ രക്ഷാപ്രവർത്തനത്തിനായി സ്വീകരിക്കുകയും അയയ്ക്കുകയും ചെയ്യുന്നത്?

മറ്റു ജീവജാലങ്ങൾക്കുള്ള മനസ്സ് പോലും ഇല്ലാത്തവരെ... നിങ്ങളോട് പുച്ഛം മാത്രം.

✍️ഷൈനി

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )