Posts

Showing posts from March, 2022

പ്രാണൻ

Image
"ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു  ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു.... "  അവൻ ആ മുഖത്തെ നെഞ്ചോട് ചേർത്തു.  നാണത്താൽ അവൾ ആ നെഞ്ചിൽ ഒരു മുത്തം നൽകി. അവളുടെ അധരം കൊണ്ടയിടം അവനറിയാതെ തടവിപ്പോയി. അവൾ മുഖമുയർത്തി അവനെ നോക്കി.  അവളുടെ കാലുകൾ അനക്കാനാവാതെ നിന്നു പോയി.  അവൻ പറഞ്ഞു: " വിടില്ല നിന്നെ ഞാൻ. നീ എന്റെ പ്രാണനാണ്. കുറെ നാളായി ഞാൻ നിന്റെ പുറകെയാണ്. ഇന്നാണ് നീ എന്റെയടുത്ത് വന്നത്."  അവൻ അവളുടെ ശരീരത്തിൽ എന്തെന്നില്ലാത്ത സ്നേഹത്തോടെ തൊട്ടു. അവൻ ലോലമായ അവളുടെ കഴുത്തിൽ മൃദുവായി തലോടി. തലോടലിന്റെ ശക്തി കൂടി വന്നു. ആ സ്നേഹം അവളെ ശ്വാസം  മുട്ടിച്ചു. അവൾ അവന്റെ കണ്ണിലേക്ക് നോക്കി. പക്ഷേ അവന്റെ കണ്ണിൽ അവളുടെ കഴുത്ത് മാത്രം. അവൻ ആവേശത്തോടെ കഴുത്തിലെ പിടുത്തം കൂടുതൽ മുറുക്കി.  അവളുടെ കാലുകൾ തളർന്നു തുടങ്ങി. അവൾ പ്രാണന് വേണ്ടി അവനോടു കേണപേക്ഷിച്ചു. അവൻ അത് കണ്ടില്ലെന്ന് നടിച്ചു. അപ്പോൾ അവൻ സന്തോഷം കൊണ്ട് ചിരിക്കുകയായിരുന്നു.  പിന്നീട് അവൻ അവളോട് അവസാനമായി പറഞ്ഞു : "ഇന്നല്ലെങ്കിൽ നാളെ ഇതെന്തായാലും വേണം. നിന്റെ പിള്ളേരെ ഞാൻ നോക്കിക്കോളാം. വലുതാകുന...

ബാലരമ

Image
പണ്ട് അക്ഷരങ്ങൾ പെറുക്കി എടുത്തു വായിക്കാൻ തുടങ്ങിയപ്പോൾ മുതൽ അച്ഛൻ എനിക്ക് വായിക്കാൻ ബുക്കുകൾ വാങ്ങി തരുമായിരുന്നു. അതിൽ മുൻപന്തിയിൽ ബാലരമയായിരുന്നു. മായാവിയും കുട്ടൂസനും ഡാകിനിയും രാജുവും രാധയും കുന്തത്തിൽ ഇരിക്കുന്ന ലുട്ടാപ്പിയും അങ്ങനെ എല്ലാം എന്റെ ഇഷ്ട കഥാപാത്രങ്ങളാണ്. അച്ഛൻ ബുക്കുമായി വരുന്ന വഴി അവിടെ വേറെ കുട്ടികൾ ആരെങ്കിലും ഉണ്ടെങ്കിൽ അവർ വായിച്ചിട്ടേ എനിക്ക് കിട്ടൂ. എനിക്കതിൽ നല്ല വിഷമം ഉണ്ടായിരുന്നു. അച്ഛൻ പറയും : "സാരമില്ല മോൾക്ക് പിന്നീട് ആയാലും വായിക്കാലോ."  ഒരിക്കൽ ഒരു വെക്കേഷന്, അച്ഛൻ രാവിലെ ബാലരമ വാങ്ങി വന്നപ്പോൾ വഴിയിലെങ്ങും തട്ടിയെടുക്കാൻ ആരുമുണ്ടായില്ല. അങ്ങനെ ആദ്യമായി എന്റെ കൈയിലാ ബാലരമ ചൂടോടെ കിട്ടി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും അച്ഛനും കൂടി ഹോസ്പിറ്റലിൽ പോയി. ഞങ്ങളെ അടുത്തുള്ള വീട്ടിൽ പറഞ്ഞു ഏൽപ്പിച്ചിട്ടാണ് അവർ പോയത്.  അവർ പോയ ഉടനെ ഞാൻ ബാലരമ എടുത്തു വീടിന് പുറത്തുള്ള പടിയിൽ ഇരുന്ന് വായിക്കാൻ തുടങ്ങി. പക്ഷേ വായനയുടെ സന്തോഷം അപ്പോൾ തന്നെ അവസാനിച്ചു. എന്റെ കയ്യിൽ നിന്നും ആരോ എന്റെ ബാലരമയെ തട്ടിയെടുത്തിരിക്കുന്നു.  നോക്കിയപ്പോൾ അടുത്ത വീട്ടില...

ധൈര്യം

Image
ഇല്ലാത്ത ധൈര്യം ഉണ്ടെന്ന് മുഖത്ത് ചാർത്തിയാണ് ഞാൻ ഒറ്റയ്ക്ക് എവിടെയും പോകുന്നത്. പക്ഷേ ആ ധൈര്യം ചില സമയത്ത് ചോർന്നു പോകാറുണ്ട്.  കുറച്ചുനാൾ മുൻപ് മോനെ സ്കൂളിൽ ആക്കാൻ രാവിലെ എന്നും പോകും. തിരിച്ച് ആരും കൂടെ ഉണ്ടാകില്ല. കനാൽ ഉള്ള വഴിയിൽ കൂടിയാണ് വരുന്നത്. മഴക്കാലമായിരുന്നു. റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. അത്യാവശ്യം വെള്ളം ഉണ്ട്. നല്ല വെള്ളമൊന്നുമല്ല. ചെളി വെള്ളത്തിൽ ചെടികളും കാണാം.  പതിവു പോലെ ഞാൻ മോനെ സ്കൂളിലാക്കി കനാല് വഴി നടന്നു വന്നു. അത്യാവശ്യം നല്ല സ്പീഡിൽ ആണ് നടക്കുന്നത്. നടന്നു നടന്നു വന്നപ്പോൾ എന്റെ കാൽ തൊട്ടു - തൊട്ടില്ല എന്ന രീതിയിൽ റോഡിനു കുറുകെ കിടക്കുന്ന തടിയുടെ അടുത്തു നിന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ അതിന്റെ രണ്ടറ്റവും കാണുന്നില്ല. അനങ്ങുന്നുണ്ട്. അതൊരു പാമ്പാണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. പാമ്പിന്റെ തലയും വാലും കാണുന്നില്ല. കനാലിൽ നിന്നും കക്ഷി മറുവശത്തുള്ള ഒരു കുഴിയിലേക്ക് പോകുവാ. ആ കുഴിയിൽ നിറയെ വെള്ളവും ഉണ്ട്.  ഞാനവിടെ ആലില പോലെ വിറക്കാൻ തുടങ്ങി. അവിടെയെങ്ങും ആരുമില്ല. ഉറക്കെ വിളിച്ചാലും ആരും കേൾക്കില്ല. തിരിഞ്ഞു പോകാം എന്ന്...

എന്നാലും അമ്മായി...!

Image
 പാലാരിവട്ടത്ത് എനിക്കും മോനും കഴിഞ്ഞദിവസം അത്യാവശ്യമായിട്ട് പോകേണ്ടിവന്നു. 'പാലാരിവട്ടം' - വർഷങ്ങളായി നല്ല പരിചയമുള്ള സ്ഥലം. എന്തിനും ഏതിനും എവിടെയും പോകുമ്പോൾ പാലാരിവട്ടം ഒരുവട്ടമെങ്കിലും ഒന്ന് കാണാതെ പോകാറില്ല. അവിടത്തെ അയ്യപ്പന്റെ അമ്പലത്തിലും ദേവിയുടെ അമ്പലത്തിലും മിക്കപ്പോഴും പോകുന്ന ഒരു സന്ദർശകയാണ് ഞാൻ. അതിനടുത്ത് പോലീസ്റ്റേഷൻ.. അവിടത്തെ സന്ദർശകയല്ല. പിന്നെ നിരനിരയായി ഓട്ടോകൾ കിടക്കുന്ന ഭംഗിയുള്ള ഓട്ടോ സ്റ്റാൻഡ്. ശ്രീനാരായണ ഗുരുവിന്റെ പ്രതിമ, ജ്വല്ലറികൾ, പാത്രക്കടകൾ, തുണിക്കടകൾ, എസ് ബി ഐ ബാങ്ക്, ഹോട്ടലുകൾ അങ്ങനെ അവിടെയുള്ള ഒട്ടുമിക്കതും നന്നായിട്ടറിയാം. ഞങ്ങൾക്ക് അന്ന് പോകേണ്ട സ്ഥാപനത്തിന്റെ അഡ്രസ്സിൽ "നിയർ ഫെഡറൽ ബാങ്ക്" എന്നാണ് കൊടുത്തിരിക്കുന്നത്. പാലാരിവട്ടത്തിലെവിടെയോ കണ്ടിട്ടുണ്ട് ഫെഡറൽ ബാങ്ക്. പക്ഷേ സമയം ആയപ്പോൾ ഫെഡറൽ ബാങ്ക് എവിടെയാണുള്ളത് എന്ന് മറന്നു പോയി. ഓട്ടോ നോക്കിയിട്ട് ഒരു ഓട്ടോ പോലുമില്ല. ഓട്ടോക്കാർക്ക് അവിടെ അറിയാത്ത സ്ഥലം ഇല്ലല്ലോ.  പാലാരിവട്ടം സ്റ്റോപ്പിൽ ഞാനും മോനും കൂടി പലരോടും ചോദിച്ചു "ഫെഡറൽ ബാങ്ക് എവിടെയാണെന്ന്?" ആ...

തലവര

Image
ശ്ശെടാ... എന്റെ തലയിൽ കൂടി എന്തോ ഇഴയുന്നുണ്ടല്ലോ!..  തലയിൽ പേൻ ഇല്ലാത്തതാണല്ലോ!  സ്കൂളിൽ പഠിക്കുമ്പോൾ തലയിൽ ചാകരയായിരുന്നു. എല്ലാ ശനിയും ഞായറും അമ്മയ്ക്ക് കൊല്ലാനായി കുറെ കൊടുക്കുമായിരുന്നു. അതുകൊണ്ട് ഒരു ലിമിറ്റ് വെച്ച് പോയി. പക്ഷേ സ്കൂളിൽ പോകുമ്പോൾ വീണ്ടും വരും. എങ്ങനെ വരാതിരിക്കും? എന്റെ ക്ലാസ്സിൽ ഞങ്ങളുടെ ബെഞ്ചിൽ തന്നെ ഒരു കുട്ടിയുടെ തലയിൽ മുടി കാണാൻ പറ്റാത്ത രീതിയിൽ പേനുണ്ടായിരുന്നു. സത്യം പറഞ്ഞാൽ ഞങ്ങൾ കുട്ടികൾക്ക് അവളുടെ അടുത്തിരിക്കാൻ അറപ്പായിരുന്നു. ടീച്ചർമാരും "വീട്ടിൽ ആരുമില്ലേന്ന്" ചോദിച്ച് അവളെ വഴക്കു പറയുമായിരുന്നു.  എന്തായാലും ഒരു ദിവസം ഞങ്ങൾ നോക്കിയപ്പോൾ അവൾ കന്യാസ്ത്രീകളുടെ നടുക്കിരിക്കുന്നു. അവരുടെ മഠത്തിനടുത്ത് മുറ്റത്ത് ഒരു കസേരയിൽ അവളെ ഇരുത്തിയിരിക്കുന്നു. ചുറ്റിനും നിൽക്കുന്ന സിസ്റ്റർമാർ മുഖവും ശരീരത്തിന്റെ പകുതിയും മൂടിയിരിക്കുന്നു. അവരുടെ അടുത്ത് ഒരു പാത്രത്തിൽ വെള്ളം ഉണ്ട്. പിന്നെ എന്താണ് ചെയ്യുന്നത് എന്ന് കാണാനായി ഞങ്ങൾ അവിടേക്ക് ചെന്നപ്പോൾ സിസ്റ്റർമാർ ഞങ്ങളെ അവിടന്നോടിച്ചു. അതുകൊണ്ട് ബാക്കി കാണാൻ പറ്റിയില്ല. ...

അഭിപ്രായം

Image
പലരും മറ്റുള്ളവരുടെ അഭിപ്രായത്തിനൊത്ത് ജീവിക്കുന്നവരാണ്. അവർ സ്വന്തം ജീവിതം മറന്നിട്ടല്ല... മറന്ന പോലെ ജീവിക്കുന്നു. ബന്ധങ്ങൾക്ക് കൂടുതൽ വില കൊടുക്കുന്തോറും സ്വന്തം ജീവിതം മറക്കാൻ ശ്രമിക്കും.  പക്ഷേ അതു കൊണ്ട് എന്ത് നേട്ടം? നമുക്കുണ്ടാകുന്ന നഷ്ടം ആരും സ്വീകരിക്കില്ല. അത് നമുക്ക് മാത്രം സ്വന്തം.  മറ്റുള്ളവരുടെ അഭിപ്രായം നല്ലതാണെങ്കിൽ നമുക്കും അതിൽ താല്പര്യം ഉണ്ടെങ്കിൽ അത് സ്വീകരിക്കാം.  ഇല്ലെങ്കിൽ "വേണ്ട" എന്ന് തന്നെ തീരുമാനിക്കണം. ✍️✍️ഷൈനി 

പൊരുത്തം

Image
 അമ്മയുടെ ഗർഭപാത്രവുമായി പൊരുത്തപ്പെടാൻ ആദ്യത്തെ ശ്രമം. ശ്രമം വിജയിച്ചാൽ 9മാസം സന്തോഷം. പിന്നീട് അവിടം വിട്ടിറങ്ങാൻ വിഷമം. ലോകത്തിൽ വെച്ച് കിട്ടാവുന്ന ഏറ്റവും സുരക്ഷിതമായ ഇടം വിട്ടു പോകാൻ കുറച്ചു ബുദ്ധിമുട്ടാണ്. ആദ്യമായി പുറംലോകം കാണുമ്പോൾ പൊരുത്തപ്പെടാൻ കുറേ കരയും. ആ കരച്ചിലിൽ അമ്മയുൾപ്പെടെ എല്ലാവർക്കും സന്തോഷം.  പിന്നീട് കരച്ചിൽ കുറഞ്ഞു കുറഞ്ഞു ചിരിയാകും. അക്ഷരലോകത്തേക്ക് കടക്കാനായി ഇനി അടുത്ത യാത്ര. അന്നേരം ചിലർ കരയും,.. ചിലർ നിമിഷങ്ങൾക്കകം പൊരുത്തപ്പെടും. പിന്നീട് ജോലിക്കായുള്ള പൊരുത്തങ്ങൾ. ജോലി കിട്ടിയാൽ അവിടെ പൊരുത്തപ്പെടാൻ കുറച്ചു ദിവസങ്ങൾ. ജോലി നഷ്ടപ്പെട്ടാൽ അതുമായി പൊരുത്തപ്പെടാൻ അതിലേറെ ദിവസങ്ങൾ. അത് അടുത്ത ജോലി കിട്ടുന്നത് വരെ തുടരും.  പിന്നെ പത്ത് പൊരുത്തം നോക്കുന്ന സമയമായി. ഒരു പൊരുത്തം പോലും മനസ്സുകൊണ്ട് ഇല്ലെങ്കിലും ജാതകത്തിലെ എണ്ണം വെച്ച് പൊരുത്തപ്പെട്ട് ശീലമാകും. അതിൽ ചിലർ മരണം വരെ പൊരുത്തപ്പെടും. മറ്റ് ചിലർ പൊരുത്തങ്ങളുടെ എണ്ണം കൂടിയത് കാരണം പിരിയാൻ തീരുമാനിക്കും. പിരിഞ്ഞാലോ... അതുമായി പൊരുത്തപ്പെടാനായി അടുത്ത ശ്രമം.  കുഞ്ഞുങ്ങൾ ഉണ്ട...