യാത്ര

യാത്ര


ഒരിക്കൽ അവനും അവളും ഒരു തീവണ്ടി യാത്രയിൽ ഒന്നിച്ച് യാത്ര ചെയ്തു. മനപ്പൂർവ്വമല്ല. എന്നാൽ അവർക്ക് പരസ്പരം നേരത്തെ അറിയാം. ആ ദീർഘയാത്രയിൽ പലതും അവർ സംസാരിച്ചു.

ആ സംസാരത്തിനിടയിൽ അവർ പരസ്പരം മനസ്സിലാക്കി തങ്ങൾ പ്രണയിക്കുകയാണെന്ന്. അതിനിടയിൽ അവന്റെയും അവളുടെയും പേര് അവൻ തീവണ്ടിയിൽ എഴുതിവെച്ചു.

 അവൻ പറഞ്ഞു : "ഇനി എന്നെങ്കിലും നമ്മൾ ഒന്നിച്ച് ഇതേ സീറ്റിൽ യാത്ര ചെയ്യുമ്പോൾ നമുക്ക് മാത്രം കാണാൻ".

അവൾക്ക് ഇറങ്ങാനുള്ളസ്ഥലം എത്തി. ഇറങ്ങുന്നതിനു മുൻപ് ബാഗ് തുറന്ന് ഒരു കവർ എടുത്ത് അവനു  കൊടുത്തു. അവളുടെ കല്യാണത്തിന് അവനെ ക്ഷണിച്ചു. അവൻ ആ കവർ വാങ്ങി. അവന്റെ ഉള്ളിലെ താങ്ങാനാവാത്ത ദുഃഖം അവൾ കണ്ടു. പ്രണയത്തിന്റെ തുടക്കവും ഒടുക്കവും ഒരു ദിവസം തന്നെ ആയല്ലോ എന്നോർത്ത് ഏറെ വിഷമത്തോടെ അവൾ ഇറങ്ങി നടന്നു. അവൾ  മറയുന്നതുവരെ  നോക്കി നിന്ന് അവൻ വീണ്ടും യാത്ര തുടർന്നു.

പിന്നീട് എപ്പോൾ തീവണ്ടിയിൽ യാത്ര ചെയ്യുമ്പോഴും അവനും അവളും അതേ സീറ്റ് അന്വേഷിക്കും. പക്ഷേ കണ്ടില്ല. എങ്ങനെ കാണും? ഇതുപോലെ കുറെ ആളുകളുടെ പേരുകൾ കണ്ടു ഇന്ത്യൻ റെയിൽവേ മടുത്തു. അവർ പെയിന്റ് അടിക്കാൻ തുടങ്ങി!. മെട്രോയിൽ തുടക്കത്തിലെ എടുത്തുപറഞ്ഞു : " കുത്തി വരയ്ക്കരുത്. വരച്ചാൽ പിഴ  അടക്കേണ്ടി വരും!!"....

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )