വിവാഹ വസ്ത്രം
എന്റെ വിവാഹ വസ്ത്രം ചുവന്ന പട്ടുസാരി ആയിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടമുള്ള സാരി. ആ സാരി ഉടുത്തു ഞാൻ അമ്പലത്തിൽ പോയി. വീട്ടിൽ തിരികെ വന്നു. നല്ല ക്ഷീണം. സാരി മാറാതെ തന്നെ ഞാൻ കിടന്നുറങ്ങി. സുഖനിദ്ര . ഇത്രയും നന്നായി ഇതിനു മുൻപ് ഉറങ്ങിയിട്ടില്ല.
ഏതോ സ്വപ്‌നങ്ങളിലൂടെ ഞാൻ സഞ്ചരിച്ചു. അതിൽ ഒരുപാട് രാജ്യങ്ങൾ കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോൾ ഞാൻ ഒറ്റക്കല്ല, കൂടെ സന്തോഷ് ജോർജ് കുളങ്ങരയും ഉണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചാനൽ 'സഫാരി.' അതിൽ സഞ്ചാരം - 'ഞാൻ ഏറെ ഇഷ്ടപ്പെടുന്ന പരിപാടി.' എന്റെ നിർബന്ധം മൂലം ആണ് വീട്ടിൽ അത് വെയ്ക്കുന്നത്. മിക്കവാറും ഒറ്റക്കിരുന്നു കാണുന്ന പ്രോഗ്രാം. ഒരു സ്ഥലത്തേക്കുറിച്ച് ഇത്രക്ക് വിശദമായി പറഞ്ഞു തരുന്ന പ്രോഗ്രാം വേറെ ഇല്ല. ഞാൻ കാണാൻ ആഗ്രഹിച്ച കുറേ രാജ്യങ്ങളും അവിടത്തെ ചരിത്രവും എല്ലാം കണ്ടു മനസിലാക്കാനും അവിടെ പോയി വന്ന അനുഭവവും ഓരോ എപ്പിസോഡും കഴിയുമ്പോൾ എനിക്ക് ഉണ്ടാകും. മാത്രമല്ല, ആ കാലഘട്ടത്തിൽ കൂടി ഞാനും സഞ്ചരിക്കും.
എന്റെ കൂടെയുള്ള സന്തോഷ് ജോർജ് കുളങ്ങര എന്നോട് പറഞ്ഞു - അടുത്ത എപ്പിസോഡിൽ ഞാൻ ശബ്ദം കൊടുക്കണമെന്ന്. സഞ്ചാരം സ്ഥിരമായി കാണുന്ന എനിക്ക് അതുപോലെ പറയാൻ പറ്റുമെന്നുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ട് ഞാൻ സമ്മതിച്ചു. എന്നാലും ഞാൻ ഇടക്ക് പ്രാക്ടീസ് ചെയ്തു. നേപ്പാൾ, ആഫ്രിക്കൻ നാടുകൾ.... അങ്ങനെ അങ്ങനെ ഒരുപാട് നാടുകൾ കണ്ടു. അവസാനം എന്തായാലും ഇന്ത്യയിൽ വന്നു. ഞാൻ അപ്പൊ അദ്ദേഹത്തോട് ചോദിച്ചു : "സാർ എപ്പോഴാ ബഹിരകാശത്തു പോകുന്നത്?" ആ എപ്പിസോഡ് കാണാൻ ഞാനും എന്റെ മോനും കാത്തിരിക്കുകയാണ്. " ഉടനെ ഉണ്ടാകുമെന്ന് അദ്ദേഹം മറുപടിയും തന്നു.
ഏറെ സന്തോഷത്തോടെ ഞാൻ വീട്ടിലേക്ക് കയറി. പോയി വന്നതിന്റെ ക്ഷീണം മാറാൻ ഞാൻ ഉടനെ കുളിക്കാനായി പോയി. അപ്പോൾ ഒരു അശരീരി കേട്ടു. എത്ര നേരമായി.. ഇനിയും..!.
അപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ സ്വപ്നത്തിൽ ആണെന്ന്. ഉടനെ ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ കഴിയുന്നില്ല. ഉറക്കെ ഒച്ച വെക്കാൻ ശ്രമിച്ചു. നാവു പൊങ്ങുന്നില്ല. പുറത്ത് എല്ലാവരുടെയും ശബ്ദം കേൾക്കുന്നു. ആരെങ്കിലും എന്റെ മുഖത്ത് കുറച്ചു വെള്ളം ഒഴിച്ചു തന്നിരുന്നെങ്കിൽ.
പിന്നീട് അവിടെ സംസാരിക്കുന്ന വിഷയം ഞാൻ ശ്രദ്ധിച്ചു. " എല്ലാവരും കണ്ടോ? ഇനി കാണാത്തവർ ആരെങ്കിലുമുണ്ടോ? ചുവന്ന പട്ട് ഇടാൻ ബാക്കി ആരെങ്കിലുമുണ്ടോ? ഡെഡ് ബോഡി എടുക്കാൻ സമയമായി." എന്റെ അമ്മേ...! ഞാൻ മരിച്ചു കിടക്കുകയാണോ? അപ്പൊ എന്റെ ദേഹത്ത് കിടക്കുന്നത് ചുവന്ന പട്ടുസാരി അല്ലേ?
എന്തായാലും മരിച്ചു. എന്നെ കാണാൻ ആരൊക്കെയാ വന്നിരിക്കുന്നത് എന്നു നോക്കാനായി ഞാൻ ശ്രമിച്ചു. ആരൊക്കെ കരയുന്നുണ്ട്? ആരൊക്കെ ചിരിക്കുന്നുണ്ട്? കരഞ്ഞു കൊണ്ട് ആരും എന്നെ യാത്രയാക്കണ്ട. ചിരിക്കുന്നതാ എനിക്കിഷ്ടം.
അയ്യോ,.. എന്റെ ജന്മം പാഴായല്ലോ!.. എനിക്ക് ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു അവയവദാനം. എന്നിലൂടെ ഒരുപാടു പേരുടെ ജീവിതം തിരികെ കിട്ടുവാണെങ്കിൽ അതിൽപരം ആനന്ദം വേറെയുണ്ടോ? മരണത്തിനു മുൻപ് ആരോടും പറയാൻ പറ്റിയില്ലല്ലോ. അതാണ് 'ചെയ്യേണ്ടത് വേണ്ട സമയത്തു ചെയ്യണം. ഇല്ലെങ്കിൽ ചോദിക്കാതെയും പറയാതെയും കാലനിങ്ങു വരും.' ശ്ശെടാ, എന്നെ ദഹിപ്പിക്കണ്ട എന്നു ഞാൻ എങ്ങനെ പറയും? എന്റെ ശരീരം മെഡിക്കൽ കോളേജിനുള്ളതാ....
എന്റെ ദൈവമേ!!...എന്റെ കണ്ണും മൂക്കും ആരോ പിച്ചിയെടുക്കുന്നുണ്ടല്ലോ? അതിശക്തമായി ആരോ എന്റെ കണ്ണ് വലിച്ചു തുറക്കുന്നു. കൂടെ മുഖത്തു അടിയും കിട്ടുന്നല്ലോ.... ഹോ!.എന്റെ കണ്ണു തുറന്നു!!...സമാധാനം ആയി... ഓഹോ എന്റെ കുഞ്ഞാറ്റയാണോ കണ്ണു തുറന്നു തന്നത്..... വാവേ...
ഇതാണ് ഞാൻ ഉച്ചക്ക് ഉറങ്ങാത്തത്.

👈🏻👉👆🏻👇🏿
ReplyDeleteകൊള്ളാം
ആദ്യം ഒരു കഥയിലൂടെ ഇടത്തോട്ടു സഞ്ചരിച്ചു , പിന്നെ വലത്തോട്ടും , മേലോട്ടും താഴോട്ടും...ഒക്കെ പോകേണ്ടിവന്നു !!
ഇങ്ങനെ പോയാൽ കുറെ രഹസ്യങ്ങൾ കേൾക്കേണ്ടി വരുമല്ലോ ......😎☺️.... bel
😃😂 Thankyou 🙏
Deleteകൊള്ളാം
ReplyDeleteThankyou 🙏
Deleteadipoli
ReplyDeleteThankyou 🤩
DeleteGood
ReplyDeleteThankyou 🙏
Delete