തേങ്ങ


അന്നും പതിവുപോലെ പഠിക്കാനായി ബുക്കും കൊണ്ട് ഞാൻ പറമ്പിലെ എനിക്കിഷ്ടപ്പെട്ട മരത്തിന്റെ അടുത്തേക്ക് പോയി. പോകുന്ന വഴി ഞാൻ ഒരു കാഴ്ച കണ്ടു. ഒരു പ്രായമായ മനുഷ്യൻ തേങ്ങ പൊതിക്കുന്നു. "ഈ മനുഷ്യൻ ഈ തേങ്ങകൾ എല്ലാം എപ്പോൾ പൊതിച്ചു തീരും!" എന്ന വിചാരത്തോടെ ഞാൻ നടന്നെന്റെ മരത്തിന്റെ കീഴിൽ പോയിരുന്നു.

ഞാൻ ബുക്ക്‌ തുറന്നു പഠിക്കാൻ തുടങ്ങി. ഒരു പത്തു മിനിറ്റ് കഴിഞ്ഞു കാണും, ആരോ "ശൂ.......ശൂ....." ന്ന് വിളിക്കുന്നു. ഞാൻ നോക്കി ആരാണെന്നറിയാൻ. ആരെയും കണ്ടില്ല. വീണ്ടും പഠിക്കാൻ തുടങ്ങുമ്പോൾ പിന്നെയും അതേ "ശൂ......ശൂ...."!! ഇപ്പൊ മനസിലായി. ആ തേങ്ങാക്കാരൻ. ആളു കൊള്ളാലോ... ഈ വയസ്സുകാലത്തും പൂവാലനോ?!

"ശൂ......ശൂ...." എന്ന വിളി സഹിക്കാതെ വന്നപ്പോൾ ഞാൻ അവിടെ നിന്നും എഴുന്നേറ്റു, ദേഷ്യത്തോടെ വീട്ടിലേക്കു നടന്നു. നടക്കുന്നതിനിടയിൽ വീണ്ടും കേട്ടു..."ശൂ......ശൂ...."

ഹൊ! ഇതെന്തു ശല്യമാണെന്ന് വിചാരിച്ചു നോക്കിയപ്പോൾ ആ തേങ്ങാക്കാരൻ ഒന്നുമറിയാത്തതുപോലെ തേങ്ങ പൊതിക്കുന്നു. "ഓഹോ, ഇതിനിടയിൽ ഒരുപാട് തേങ്ങയും പൊതിച്ചല്ലോ!" എന്നെ കണ്ടിട്ടും ഒരു ഭാവവും ആ മനുഷ്യനിൽ ഞാൻ കണ്ടില്ല.
അതാ വീണ്ടും കേൾക്കുന്നു 
"ശൂ......ശൂ...."! അയ്യോ..."ശൂ......ശൂ...."ന്റെ ഉടമ ആ മനുഷ്യൻ അല്ലല്ലോ!?
പിന്നെ ആരായിരിക്കും? ഞാൻ ഒന്നൂടെ ചുറ്റിനും നോക്കി. കണ്ടു പിടിച്ചു. അവിടെ പുറത്തൊരു കുളിമുറിയുണ്ട്. അതിന്റെ മറവിൽ നിൽക്കുന്നു - "ശൂ......ശൂ...."ന്റെ ഉടമ!. അയാൾ ഒരു കറവക്കാരനായിരുന്നു.

അയാളെയും ഞാൻ എങ്ങനെ കുറ്റക്കാരനാക്കും. ആ മനുഷ്യൻ സൈക്കിളിനു കാറ്റടിക്കുകയായിരുന്നു.!!! വെറുതെ തെറ്റിദ്ധരിച്ചു.

ഞാനേ അറിഞ്ഞുള്ളൂ... ഞാൻ മാത്രമേ അറിഞ്ഞുള്ളൂ.... ഈ അബദ്ധം!....

Comments

  1. ശൂ.. ശൂ... ശബ്ദം കേട്ടയുടനെ തെറ്റുധരിക്കുക അല്ലെ.ഉം ശരി... കൊള്ളാം സംഭവം

    ReplyDelete
    Replies
    1. തെറ്റുധരിക്കയോ തെറ്റിദ്ധരിക്കലല്ലേ

      Delete

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )