സ്വപ്നത്തിന്റെ സ്വഭാവം
ഞാൻ എപ്പോഴും സ്വപ്‌നങ്ങൾ കാണുന്നു. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നായിരിക്കും തുടങ്ങിയത്? ഞാൻ ആദ്യം കണ്ട സ്വപ്നം എന്തായിരിക്കും? എത്ര ശ്രമിച്ചാലും കിട്ടില്ല.! ആരോടെങ്കിലും ചോദിക്കാൻ പറ്റുമോ?!.
ചില സ്വപ്‌നങ്ങൾ ഒരു സിനിമ പോലെ തോന്നും. ടി വി യിൽ നല്ല സിനിമയുടെ ക്ലൈമാക്സ് ആകുമ്പോൾ കറന്റ് പോകുന്നതു പോലെ, നല്ല സ്വപ്‌നങ്ങൾ പൂർത്തിയാക്കാനും സമ്മതിക്കില്ല. അപ്പോഴേക്കും എഴുന്നേൽക്കും. ടി വി യിൽ എപ്പോഴെങ്കിലും ആ സിനിമയുടെ ബാക്കി കാണാൻ പറ്റും. പക്ഷെ... ഈ സ്വപ്നത്തിന്റെ ബാക്കി എങ്ങനെ കാണും? അങ്ങനെ നോക്കുമ്പോൾ സ്വപ്നം കാണാതിരുന്നാൽ മതിയായിരുന്നു. അതിനും പറ്റുന്നില്ല.!!
എന്നാൽ വേറെയും കുഴപ്പം ഉണ്ട്. ഏതെങ്കിലും പേടിപ്പിക്കുന്ന സ്വപ്നം കാണുമ്പോൾ എങ്ങനെയും എഴുന്നേക്കാൻ നോക്കിയാലോ, അതിനും കഴിയില്ല. ആ സ്വപ്നം മുഴുവനും കാണും.!! എന്നിട്ട് ഒച്ച വെച്ചു മറ്റുള്ളവരെയും പേടിപ്പിക്കും.
ചീത്ത സ്വപ്നങ്ങൾ കാണാതിരിക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ? ഞാൻ നോക്കിയിട്ട് ഒറ്റമാർഗ്ഗമേയുള്ളൂ ഉറങ്ങാതെയിരിക്കുക!!!
Thankyou 🙏
ReplyDelete