വിശ്വസിച്ചാലും ഇല്ലെങ്കിലും
ചെറുതായിരുന്നപ്പോൾ ഇരുട്ടിനെ ഞാൻ കൂടുതൽ ഭയപ്പെട്ടിരുന്നു. നാലോ അഞ്ചോ വയസ്സുള്ളപ്പോൾ പകലും ചില സമയങ്ങളിൽ എനിക്ക് പേടിയായിരുന്നു. എന്റെ അടുത്ത് അച്ഛനും അമ്മയും ഉണ്ടായിരുന്നിട്ടും ഞാൻ ഭയന്നിരുന്നു. കാരണം ആരും കാണാത്തതും കേൾക്കാത്തതും എനിക്ക് മാത്രം അനുഭവപ്പെട്ടു. ശബ്ദമായി കേൾക്കുന്നത് ആരുടെയോ ചിരിയും, കാണുന്നത് കുറെ വൃത്തങ്ങളും.
This is the head of your page.
Example HTML page
This is the body of your page.
ചിരിയും വൃത്തങ്ങളും ഒരുമിച്ചാണ് വരുന്നത്. വൃത്തങ്ങളുടെ വലുപ്പമനുസരിച്ചു ചിരിയുടെ ശബ്ദത്തിനും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. എന്റെ ഈ അവസ്ഥ അന്ന് ഞാൻ ആരോടെങ്കിലും പറഞ്ഞാൽ ആരും ശ്രദ്ധിക്കില്ല. നാലഞ്ച് വയസുള്ള കുട്ടിക്ക് വട്ടായോന്ന് അവർക്ക് തോന്നിക്കാണും...!!
അന്ന് എന്റെ കണ്ണിന് യാതൊരു കുഴപ്പവും ഇല്ല. എന്നാലും ഞാൻ കരുതുന്നു 'അന്ന് ഇടയ്ക്ക് കാണുന്ന വൃത്തങ്ങൾ എന്റെ കണ്ണിന്റെ കുഴപ്പം ആയിരിക്കാം. പക്ഷെ 'ചിരി'! അതാരാ ചിരിക്കുന്നത്...!?
അച്ഛൻ മരിക്കുന്നതുവരെ എന്നും രാത്രിയിൽ ഉറക്കത്തിൽ ഞാൻ ദുഃസ്വപ്നം കണ്ട് പേടിച്ച് ഒച്ചവെച്ചു കരയും. അച്ഛന്റെ ഓഫീസിലെ ഒരങ്കിളിനോട് ഈ കാര്യം പറഞ്ഞപ്പോൾ, അങ്കിൾ ഒരു കുരിശ് ഞാൻ കിടക്കുന്ന കട്ടിലിൽ വെയ്ക്കാൻ കൊടുത്തു. അച്ഛൻ അതുപോലെ ചെയ്തു. പക്ഷെ അന്നും ഞാൻ പേടിച്ചു കരഞ്ഞു. കരച്ചിലിനു മുടക്കം ഉണ്ടായില്ല.
കുറച്ചുനാൾ കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു. ഞങ്ങൾ മൂന്നുപേരും അമ്മയുടെ കൂടെയാണ് കിടന്നിരുന്നത്. എന്റെ ഇടവും വലവും അമ്മയും അനിയത്തിയും ഉണ്ടാകും. രാത്രിയിൽ എന്റെ കലാപരിപാടികൾക്കായി വായ തുറക്കുമ്പോൾ അനിയത്തിയുടെ കൈ എന്റെ വാ പൊത്താൻ ഉണ്ടാകും.
ഇതുപോലെ ഒരു ദിവസം രണ്ടുമൂന്നു തവണ ഒച്ചയെടുത്തു. ഉറങ്ങാൻ എനിക്ക് ഭയമായി. കണ്ണടച്ച് അവരുടെ ഇടയിൽ കിടക്കുന്ന "എന്റെ നെറ്റിയിൽ ഒരു തണുത്ത കൈ തൊടുന്നത് " ഞാനറിഞ്ഞു. ആ കൈ കുറച്ചുനേരം അങ്ങനെതന്നെ എന്റെ നെറ്റിയിൽ ഉണ്ടായി. ഞാൻ പതിയെ കണ്ണു തുറന്നു. പെട്ടെന്ന് ആ കൈ പിൻവലിച്ചു. മുറിക്കുള്ളിലെ അരണ്ട വെളിച്ചത്തിൽ ഒരു നിഴൽ ഞാൻ കണ്ടു. അതു പെട്ടെന്ന് മാഞ്ഞു പോയി. അതിന് ശേഷം ഞാൻ ദുഃസ്വപ്നം കണ്ട് കരഞ്ഞില്ല.
പിറ്റേന്ന് അമ്മയോടും സഹോദരങ്ങളോടും ഇതു പറഞ്ഞു. പിന്നീട് കുറേ നാളത്തേക്ക് അത്തരം സ്വപ്‌നങ്ങൾ ഉറക്കത്തിൽ ഉണ്ടായില്ല.
ഞാൻ വിശ്വസിക്കുന്നു അന്ന് വന്നതെന്റെ അച്ഛൻ ആണെന്ന്. അങ്ങനെ ഞാൻ ആഗ്രഹിക്കുന്നു. അതിന്റെ പിന്നിലെ സത്യം എന്താണെന്നു എനിക്കറിയില്ല. ആരായാലും എനിക്ക് തുണയായി വന്നതാണ്...!!!
Thankyou
ReplyDeleteInteresting and mystery!
ReplyDeleteThankyou
DeleteGood
ReplyDeleteThankyou
ReplyDelete