അക്വേറിയം
അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മടുപ്പ് തോന്നി. വലുതായപ്പോൾ ആ സ്ഥലം പോരാതെ വന്നു. അതു കണ്ട് സഹതാപം തോന്നിയവർ എടുത്തു കിണറ്റിൽ ഇട്ടു.
കിണറ്റിലെ പുതിയ ആളായതിനാൽ പരിചയപ്പെടാൻ അവിടെ കുറച്ചുപേർ ഉണ്ടായിരുന്നു. പക്ഷേ കൂടുതൽ ദിവസം അവിടെ കിടന്നില്ല. ആരോ എടുത്തു കുളത്തിൽ ഇട്ടു.
കുളത്തിൽ കൂടുതൽ പേർ ഉണ്ടായിരുന്നു. അതിൽ സന്തോഷം തരുന്നവരും വേദനിപ്പിക്കുന്നവരും ഉണ്ട്. എങ്ങനെ അവിടെ നിന്നും രക്ഷപെടുമെന്ന് വിചാരിച്ചിരുന്നപ്പോൾ കാലവർഷം വന്നു.
ആ കാലവർഷത്തിൽ ഡാം തുറന്നു. ഡാമിലെ വെള്ളം കുളത്തിനെ മൂടി. അവിടെ നിന്നും പിന്നീട് ഒരു യാത്ര. ആ യാത്ര അവസാനിച്ചത് വിശാലമായ കടലിൽ.
കടൽ ഇത്രയും മനോഹരമായിരുന്നോ? അവിടെ എങ്ങോട്ടു നോക്കിയാലും പുതിയ കാഴ്ചകൾ. സന്തോഷം കൊണ്ടു തുള്ളിച്ചാടി. ആ ചാട്ടം ഉടനെ നിന്നു. അവിടെയും മനസമാധാനം ഇല്ലെന്നു മനസിലായി.
ഓരോ കടമ്പ കഴിയുമ്പോഴും വിചാരിച്ചു "ഇനി വിഷമിക്കാനില്ല എന്ന് ". പക്ഷേ... വലുതാകുന്നതല്ലാതെ..!!
Comments
Post a Comment