പശ്ചാത്താപം


ഒരു സിംഹം പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിൽ അതിന്റെ പരിശീലകനെ കൊന്നു. പിന്നീട് ആ സിംഹം തന്റെ യജമാനനെ കൊന്നതിന്റെ കുറ്റബോധത്താൽ ഭക്ഷണം കഴിക്കാതെ പട്ടിണി കിടന്നു ചത്തു. ഏതോ ബുക്കിൽ വായിച്ചതാണ്.

ഇവിടെ ഒരു മൃഗത്തിന് പോലും പശ്ചാത്താപം ഉണ്ടായി. അത് മനുഷ്യർക്ക്‌ മനസ്സിലാവുകയും ചെയ്തു. ഏതെങ്കിലും മനുഷ്യർ പശ്ചാത്തപിച്ചാൽ മനസ്സിലാകാത്ത മനുഷ്യരാണ് പലരും.

പശ്ചാത്താപം പ്രകടിപ്പിച്ചാൽ മാത്രമേ മറ്റുള്ളവർക്ക് മനസ്സിലാവുകയുള്ളൂ. സോറി എന്ന വാക്ക് പറയണമെന്നില്ല. സിംഹം സോറി പറഞ്ഞിട്ടില്ല. വല്ല കാർട്ടൂൺ ചാനലിലെ സിംഹം ആണെങ്കിൽ സോറി പറയും. ഇവിടെ സിംഹത്തിന്റെ പ്രവർത്തിയിൽ (പട്ടിണി) നിന്നും മനസിലാക്കാൻ പറ്റി.

ചിലരുടെ ഉള്ളിൽ പശ്ചാത്താപത്തിന്റെ ഗോപുരം ഉണ്ടെങ്കിലും പുറമേ കാണിക്കില്ല. 'സോറി' എന്ന വാക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വിദേശികൾ ആണ്. ഇവിടെ മലയാളികൾക്ക് മാപ്പ് ചോദിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. അവര് മാപ്പ്‌ ചോദിക്കും - ഗൂഗിളിനോട്.! അഥവാ ആരെങ്കിലും ആത്മാർത്ഥമായി ആരോടെങ്കിലും ചോദിച്ചാലോ അവരുടെ മാപ്പിന് ചിലർ ഒരുവിലയും കൊടുക്കില്ല.

സോറി പറയുക എന്നത് അവരുടെ തെറ്റ് ഏറ്റു പറയുന്നതല്ലേ? പൊറുക്കാൻ പറ്റുന്നതാണെങ്കിൽ ക്ഷമിക്കാലോ. ക്ഷമിക്കാൻ കഴിയുന്നതും വലിയൊരു കഴിവ് അല്ലേ.!

ആരോടെങ്കിലും തെറ്റ് ചെയ്തിട്ട് ദൈവത്തോട് സോറി പറഞ്ഞിട്ട് എന്താ കാര്യം? ദൈവം മാപ്പ്‌ തരുമോ? ഒരിക്കലും ഇല്ല. ആരോടാണോ പറയേണ്ടത് അയാളോട്  തന്നെ സോറി പറയണം.

പശ്ചാത്തപിച്ചിട്ട് വീണ്ടും അതേ തെറ്റുകൾ ചെയ്യുന്നവർക്ക്, പിന്നെ മാപ്പ്‌ കൊടുക്കരുത്. 
പശ്ചാത്താപത്തെ തെറ്റായി ഉപയോഗിച്ചവർക്ക് പരമാവധി ശിക്ഷതന്നെ കൊടുക്കണം.

പശ്ചാത്താപത്തിന് വില കിട്ടണമെങ്കിൽ മറുവശത്ത് ക്ഷമിക്കാനുള്ള മനസ്സും വേണം. എന്നാൽ മാത്രമേ പശ്ചാത്താപത്തിന് അതിന്റെ യഥാർത്ഥ സ്ഥാനം കിട്ടുകയുള്ളൂ.

കഴിയുന്നതും പശ്ചാത്താപത്തിന്  ഇടവരരുത്. അതിനു നമ്മളാൽ ഇടം കൊടുക്കരുത്. കഴിയുന്നത്ര തെറ്റുകൾ ചെയ്യാതിരിക്കുക. തെറ്റ് എപ്പോഴും തെറ്റ് തന്നെയാണ്. ആര് ചെയ്താലും. അത് മനുഷ്യനോടാണെങ്കിലും    പ്രകൃതിയോടാണെങ്കിലും....

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )