സ്വാതന്ത്ര്യം
നമുക്ക് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആരുടെയും ചിന്തകളെ പിടിച്ചു കെട്ടാൻ ആർക്കും കഴിയില്ല. നമ്മുടെ ചിന്തകൾക്ക് കടിഞ്ഞാണിടാൻ നമുക്ക് പോലും കഴിയുന്നില്ല. പിന്നെയാ മറ്റൊരാൾക്ക്.!!
അഭിപ്രായസ്വാതന്ത്ര്യം നഷ്ടപ്പെട്ടവർ കാട്ടിക്കൂട്ടുന്ന തെറ്റുകൾക്ക് ഉത്തരവാദികൾ ആ സ്വാതന്ത്ര്യം നിഷേധിച്ചവർ മാത്രമാണ്.
സ്വന്തം അഭിപ്രായം പറയാൻ പതിനെട്ടു വയസ്സ് തികയാണോ? പതിനെട്ടു വയസ്സ് കഴിഞ്ഞവർ പറയുന്ന അഭിപ്രായങ്ങൾ എല്ലാം ശരിയാണോ?
പ്രായം അല്ല ഒരാളെ വിവേകി ആക്കുന്നത്, അയാൾ എങ്ങനെ ചിന്തിക്കുന്നതിലാണ്. എല്ലാവരുടെയും അഭിപ്രായങ്ങൾ എല്ലാം ശരിയാവണമെന്നില്ല. കൂടുതലും തെറ്റായിരിക്കും. തെറ്റ് തിരുത്താനെങ്കിലും ആ വ്യക്തിക്ക് തുറന്നു സംസാരിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കണം.
ഇത്തരം സ്വാതന്ത്ര്യം നഷ്ടപ്പെടുന്നവരിൽ നിന്ന് നല്ലൊരു വ്യക്തി പിറവിയെടുക്കില്ല. മാന്യമായി എന്തഭിപ്രായം പറയാനും ഏതൊരു വ്യക്തിക്കും അവകാശം ഉണ്ട്.
സ്വാമി വിവേകാനന്ദൻ, ശ്രീ നാരായണഗുരു, ഗാന്ധിജി അങ്ങനെ എത്രയോ മഹാന്മാർ - അവരുടെ അഭിപ്രായങ്ങൾ പ്രായപൂർത്തിയായതിനു ശേഷമാണോ പറഞ്ഞു തുടങ്ങിയത്..!!??
Great🙏🙏🙏
ReplyDelete🥰😍
Delete