അത്യാവശ്യക്കാർ


നമ്മുടെ സർക്കാരിന് ലോക്ക്ഡൗണിനു പകരം ഒരു മത്സരം നടത്തിയാൽ മതിയായിരുന്നു.

അത്യാവശ്യക്കാർ മാത്രം പുറത്തു പോയാൽ മതി എന്നു പറഞ്ഞാൽ എല്ലാവർക്കും ആവശ്യങ്ങൾ ഉണ്ടാകും. വഴിയിൽ എവിടെയെങ്കിലും ആളുകൾ ഉണ്ടോന്ന് അറിയാനെങ്കിലും ഇറങ്ങുന്ന ആവശ്യക്കാർ ഉണ്ട്.!

ടി വി യിൽ നോക്കിയാൽ എന്തിനും ഏതിനും മത്സരം തന്നെ. സംഗീതം, ഡാൻസ്, കോമഡി, ഉടൻ പണം, ബിഗ്‌ബോസ്.... അങ്ങനെ മത്സരങ്ങൾ നിരവധിയാണ്.

ഈ മത്സരത്തിൽ എല്ലാം ആരെങ്കിലും വിട്ടുവീഴ്ച ചെയ്യുന്നുണ്ടോ? വിജയി ആവാൻ എല്ലാവരും അഹോരാത്രം പരിശ്രമിക്കുന്നു. അവർ വെറുതെ മത്സരിക്കുകയല്ലല്ലോ. അവർക്കെല്ലാം ഒരേയൊരു ലക്ഷ്യം 'സമ്മാനം'.

അങ്ങനെ ഒരു മത്സരം നടത്തിയിരുന്നെങ്കിൽ തൊണ്ണൂറ് ശതമാനവും വിജയിക്കും. ബാക്കി പത്ത് ശതമാനം മത്സരത്തിൽ താല്പര്യം ഇല്ലാത്തവരാണ്. പറയാൻ പറ്റില്ല... ആ പത്ത് ശതമാനവും ചിലപ്പോൾ ഉണ്ടാകില്ല. 100% വിജയിച്ചേനെ.!!

എങ്ങനെയായിരിക്കും ആ മത്സരം?
"ഈ കൊറോണക്കാലം കഴിയുമ്പോൾ കൊറോണ വരാത്തവർക്കെല്ലാം 5 ലക്ഷം രൂപ വീതം കൊടുക്കുമെന്ന് " പ്രഖ്യാപിച്ചാൽ മതി.

പിന്നെ ഒരാളും "അത്യാവശ്യക്കാരായി" പുറത്തിറങ്ങില്ല.

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )