മീരയുടെ പുലരികൾ...

എന്നും അതിരാവിലെ കിളികളുടെ ശബ്ദം കാതുകളിൽ വരുമ്പോൾ തുടങ്ങും എഴുന്നേൽക്കാനുള്ള മനസ്സിന്റെ വെമ്പൽ. രാവിലെ പഠിച്ചിട്ടു സ്കൂളിൽ പോകാനുള്ളതാണ്. ഇപ്പൊ എഴുന്നേറ്റില്ലെങ്കിൽ സമയത്തിന് സ്കൂളിൽ എത്തില്ല. ഇത്തിരി അല്ല.. ഒത്തിരി മടിയോടെയാണെങ്കിലും എഴുന്നേൽക്കും. പ്രഭാതകർമ്മങ്ങൾ കഴിഞ്ഞു വരുമ്പോഴേക്കും അമ്മ ചായയും കൊണ്ടു വരും. അതുമായി മീര പഠിക്കാനിരിക്കും.

ഉഷസ്സിന്റെ വരവറിയിക്കാൻ പവനന്റെ അകമ്പടിയോടെ തേരിൽ വരുന്ന ദിവാകരൻ തന്റെ പ്രജകൾ ആരെങ്കിലും തന്നെ കാണുന്നുണ്ടോ എന്ന ഭാവത്തിൽ തല പൊക്കി പതിയെ നോക്കുന്ന നേരം, ദിവാകരന്റെ ബാക്കി ഭാഗം പെട്ടെന്ന് കാണാമെന്ന വ്യാമോഹത്തോടെയും ഒരേ ലക്ഷ്യത്തോടെയും പറക്കുന്ന പക്ഷികളുടെ മത്സരങ്ങളും, അതിനിടയിൽ സൂര്യകിരണങ്ങളുടെ സ്പർശനമുള്ള ബുക്കിലും മറ്റും നോക്കിയുള്ള പഠനവും........ രണ്ട് വർഷം മുൻപ് ഇങ്ങനെയൊക്കെയായിരുന്നു മീരയുടെ പുലരികൾ.!

ഇന്നോ... ഉഷസ്സിൽ വരുന്ന പവനനേയും ദിവാകരനെയും മത്സരിച്ചു പറക്കുന്ന പക്ഷികളെയും മീരയ്ക്കു അന്യമാണ്. എങ്ങനെ കാണും? അതിനു അതിരാവിലെ എഴുന്നേൽക്കണ്ടേ? പറഞ്ഞാൽ കേൾക്കില്ല. രാവിലത്തെ അമ്മയുടെ വഴക്ക് മീരയ്ക്ക് താരാട്ടു പാട്ടായാണ് തോന്നുന്നത്.!!

Comments

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )