സ്വന്തമാക്കാൻ കഴിയുമോ?

 


സ്വന്തം.. എന്താണ് സ്വന്തമായിട്ടുള്ളത്? പ്രാണവായു.... ഒരാൾക്ക് മാത്രം സ്വന്തമാണോ? ലോകത്തിലെ സകല ജീവജാലങ്ങൾക്കും സ്വന്തമായതിനെ ഒരാൾക്കായി പിടിച്ചു കെട്ടാൻ പറ്റുമോ?

ഈ ഭൂമിയിൽ നിന്നും പ്രാണവായു പിണങ്ങി എന്നുന്നേക്കുമായി പോയാലോ? അങ്ങനെ പോകുമോ? പോയാൽ തന്നെ തിരികെ കൊണ്ടു വരാൻ ആർക്കാണ് കഴിയുക?

ജീവിതത്തിലെ സ്വന്തമെന്നു വിശ്വസിച്ച പലതും അങ്ങനെയല്ലെന്ന് തിരിച്ചറിയുമ്പോൾ വിട്ടുകളയാനുള്ള മനസ്സും ആരെങ്കിലും കടമായി തരുമോ?

ആദ്യം ഒഴിഞ്ഞു പോകേണ്ടയാൾ 'ആഗ്രഹം' ആണ്. ആഗ്രഹം പടിയിറങ്ങിയാൽ പിന്നെ ഒന്നിനെയും സ്വന്തമാക്കാൻ നോക്കില്ല. 'മനസ്സിനെ' 'സ്വന്ത' ക്കാരിൽ നിന്നും അകറ്റണം. ഇല്ലെങ്കിൽ അവർ തമ്മിൽ യുദ്ധത്തിലാകും. യുദ്ധത്തിന്റെ അവസാനം അവർ തമ്മിൽ കൂട്ടാകും.

പടിയിറങ്ങിപ്പോയ 'ആഗ്രഹ'ത്തെ തിരിച്ചു വിളിക്കും. വന്നാലോ.... സ്വന്തമെന്ന പദത്തിന് അർത്ഥങ്ങൾ ഉണ്ടാക്കും.
സ്വന്തമാക്കാനാവില്ലെന്ന് അറിഞ്ഞിട്ടും വീണ്ടും.. വീണ്ടും.....!!


Comments

  1. This comment has been removed by a blog administrator.

    ReplyDelete
  2. Welcome 🤗 very much

    ReplyDelete

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )