ഒറ്റയ്ക്ക് പൊരുതുന്നവൾ (കഥ)

ഒരു വിധിയെ തോൽപ്പിക്കാൻ വേണ്ടി വേറെ വഴിയില്ലാത്തതിനാൽ മറ്റൊരു വിധിയെ തന്നെ തേടി അവൾ. രണ്ടിലും ഒരേ ജഡ്ജിതന്നെയാണ് ഇരിക്കുന്നതെന്നറിഞ്ഞ് തിരികെ നടക്കാനാകാഞ്ഞവൾ പലരിലും സഹായം അഭ്യർത്ഥിച്ചു. സഹായം വാഗ്ദാനം ചെയ്തവർ നിസ്സഹായതയോടെ നിന്നപ്പോൾ, ഗത്യന്തരമില്ലാതെ മൂന്നാമത്തെ വിധിയെ തേടി. പക്ഷെ... അവിടത്തെ ജഡ്ജി വിധി നടപ്പാക്കാൻ വിസ്സമ്മതിച്ചു. സമയമായില്ലാ പോലും..!

അവിടെ ഒരു തിരിവെട്ടം കണ്ടു. തനിച്ചാണെന്ന പടച്ചട്ടയും ഉരുക്കാകുന്ന മനസ്സും. രണ്ടും സമ്പത്തായി കൂടിയപ്പോൾ വിജയത്തിലേക്കുള്ള ഓരോ കിളിവാതിലും പതിയെ തുറന്നു. പാതി തുറന്ന വാതിലുകൾ ഏതു നിമിഷവും അടയ്ക്കും എന്ന ബോധത്തോടെ ഓരോ ചുവടും മുന്നോട്ടു വെച്ചു. വെയ്ക്കുന്ന ഓരോ ചുവടും കാലിടറാതെ നോക്കി. അതുകണ്ട് പലരും ആ പാദം പിന്തുടർന്നു.

അവഗണനയിൽ നിന്നും അംഗീകാരത്തിന്റെ പൊൻതൂവൽ അവളെ തേടി വന്നു. ഏതു നിമിഷവും കാറ്റത്ത് പറന്നു പോകാൻ കാത്തു നിൽക്കുന്ന ആ പൊൻ‌തൂവലിനെ സംരക്ഷിക്കാനായി അവളുടെ അടുത്ത ശ്രമം. അവഗണിക്കപ്പെടാനും അംഗീകാരം കിട്ടാനും ഒരു മാത്ര മതിയെന്നവൾ അറിഞ്ഞു. രണ്ടിലും
കണ്ണുനീരിന് പ്രത്യേക സ്ഥാനം ഉണ്ട്. എന്നും അവളുടെ കണ്ണുനീരിന് ആ സ്ഥാനം ഉണ്ടായിരുന്നു..!
✍️✍️ഷൈനി 

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )