സമ്പാദ്യം


പുതുവർഷം വരും നേരമെല്ലാം
ആഗ്രഹിച്ചല്ലോ നിന്നെ ഞാനും

കണ്ടതെല്ലാം ഞാൻ നീയെന്നോർത്തു
ചേർത്തുവോ ഒന്നൊഴിയാതെയെല്ലാം!

ആ ധനം പങ്കിടാൻ വന്നവരെ -
തരില്ല ഞാനെൻ സമ്പാദ്യം.

സമ്പാദ്യമായി വന്നതെല്ലാമെൻ 
ദുഃഖമായ് മാറിയ സ്വപ്‌നങ്ങളല്ലേ

നഷ്ടങ്ങൾ പങ്കിടാൻ മനസ്സില്ലെനിക്ക്
എൻ നഷ്ടങ്ങളെല്ലാമല്ലേയല്ലേ

എൻ സമ്പാദ്യങ്ങളൊക്കെയും
ആ സമ്പാദ്യങ്ങളൊക്കെയും!!

✍️✍️ഷൈനി ഡി 

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )