എനിക്കൊന്നു മരിക്കണം!

അതേയുള്ളൂ ഇനിയൊരു മാർഗ്ഗം. ഒന്നും മനസ്സിലാവുന്നില്ല. എങ്ങനെ മനസിലാക്കും? തല്ക്കാലം ഒരു ദിവസത്തേക്ക് മരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ... തിരികെ പിറ്റേന്ന് വരണം. വന്നാലേ ശരിയാവുകയുള്ളൂ. പിന്നെ രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും മരിക്കണം. എന്നന്നേക്കുമായി തിരികെ വരാതെ. അതിൽ ഒരു ലക്ഷ്യമുണ്ട്.. "എല്ലാം മനസ്സിലാക്കിയതിനു ശേഷമുള്ള വിടവാങ്ങൽ."

ഒരു ദിവസത്തേക്കു പോയി തിരിച്ചു വന്നാൽ മാത്രമേ ഞാനുദ്ദേശിച്ചത് നടക്കുകയുള്ളൂ. പക്ഷേ തിരികെ വരുമ്പോൾ ഓർമ്മയും കൂടെ വരണം. എന്നിട്ട് ഇവിടെയുള്ള എല്ലാവരോടും എനിക്ക് സത്യങ്ങൾ വിളിച്ചു പറയണം. 

എന്റെ വിവരക്കേട് മാത്രം പോയാൽ പോരല്ലോ,...

ഇവിടെ അന്ധകാരത്തിലിരുന്നു ജീവിക്കുന്ന മനുഷ്യരുടെ തലയ്ക്കകത്ത് കുറച്ച് വെളിച്ചം കൊടുക്കാൻ എനിക്ക് കഴിയണം.

അവർ എന്നിട്ടും മാറിയില്ലെങ്കിൽ അവർക്കും ഓഫർ കൊടുക്കണം. തല്ക്കാലം കുറച്ചു നേരത്തേക്ക് മരിക്കാനുള്ള അവസരവും ... കൂടെ ഓർമ്മയോട് കൂടിയുള്ള തിരിച്ചു വരവും.!

✍️✍️ഷൈനി ഡി 

Comments

  1. അയ്യോ..... ഇപ്പോൾ വേണ്ട, സമയമാവട്ടെ കൂടെ കുറച്ചുപേരുംകൂടി വരുന്നുണ്ട്..... 😄😄😄

    ReplyDelete

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )