ഓർമ്മയിലെന്നും ഓർക്കാൻ
ഓർമ്മിക്കാൻ ഒരു ഓർമ്മ പോലും ഇല്ലാതിരിക്കുന്ന അവസ്ഥയെ മരണമെന്ന് വിളിക്കാം. അയാൾ അവിടെയെത്തിക്കഴിഞ്ഞു.
ഈ സമയം മറ്റുള്ളവർ ഒരുമിച്ച് അയാളെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുന്നു.
പരിചിതമായ പല മുഖങ്ങളിൽ നിന്നും അന്നയാൾക്ക് പലതും കേൾക്കാൻ കഴിഞ്ഞു. അവരോടായി...
അയാൾ : "എന്നെ ഇത്രയും പേർക്ക് ഇഷ്ടമായിരുന്നോ?!
എന്നിട്ടെന്തേ ഞാനറിഞ്ഞീല?
അവഗണനയുടെ പേരുംമഴ ആയിരുന്നല്ലോ എങ്ങും. ഞാൻ മറന്ന എന്നെ അവർ ഓർത്തു വെച്ചിരിക്കുന്നു. ഞാനുണ്ടായിരുന്നപ്പോൾ എന്തേ എന്നോടൊരു വാക്ക് പറഞ്ഞില്ല?
ഇന്ന് ഇപ്പോൾ പറയുന്നത് ആർക്ക് വേണ്ടി?
എന്റെ ആത്മാവിനെ ഭയന്നിട്ടോ? അതോ ആത്മാവിനോടുള്ള സ്നേഹമോ?
എന്റെ ചിരി അവർക്ക് അസഹ്യമായിരുന്നോ?
അതാണോ എന്റെ കണ്ണുനീരിനെ പുകഴ്ത്തിയത്?
ജീവിച്ചിരുന്നപ്പോൾ നല്ലൊരോർമ്മ എന്തേ എനിക്ക് കിട്ടിയില്ല?
തന്നൂടായിരുന്നോ കുറച്ചെങ്കിലും.
ഇന്നിപ്പോൾ അവരുടെ കണ്ണുനീർ എന്തിന് എനിക്ക് തരുന്നു? "
✍️✍️ഷൈനി ഡി
Exactly! The reality💯💯
ReplyDelete😍🥰
Delete🙏🥰
ReplyDelete