ന്യായം
ചെറുപ്പത്തിൽ മാതാപിതാക്കളും ഗുരുക്കന്മാരും പറഞ്ഞു തരുന്നത് അതേപോലെ മനസ്സിലേക്ക് എടുക്കും.
വലുതാകുന്തോറും അതിൽ ചില തെറ്റുകൾ ഉണ്ടെന്ന് സ്വന്തം തലച്ചോറ് കണ്ടെത്തിയാൽ അത് പുറത്തേക്ക് കളയാനും മടിക്കരുത്.
എന്നോർത്ത് അവരെ മോശക്കാരാക്കാനുള്ള യോഗ്യതയൊന്നും നമുക്കില്ല. 99 ശതമാനവും അവരാണ് ശരി. പൂർണതയുള്ള ആരുമില്ല.
വ്യക്തി ബന്ധത്തേക്കാളും ന്യായത്തിന് വില കൊടുക്കണം. എന്നാലേ സത്യവും ധർമ്മവും വിജയിക്കൂ.
ന്യായത്തെ എതിർത്തു പോയ സ്നേഹം എന്നെങ്കിലും ഒരിക്കൽ തിരികെ വരാതിരിക്കില്ല.
തിരുത്തേണ്ടത് തിരുത്തി എന്ന് വിചാരിച്ച് അവരോടുള്ള ബഹുമാനത്തിന് ഒരു കോട്ടവും സംഭവിക്കില്ല.
✍️✍️ഷൈനി
വളരെ ശരിയാണ്
ReplyDeleteനന്ദി 🙏😊
Delete