അഭിപ്രായം
പലരും മറ്റുള്ളവരുടെ അഭിപ്രായത്തിനൊത്ത് ജീവിക്കുന്നവരാണ്.
അവർ സ്വന്തം ജീവിതം മറന്നിട്ടല്ല... മറന്ന പോലെ ജീവിക്കുന്നു.
ബന്ധങ്ങൾക്ക് കൂടുതൽ വില കൊടുക്കുന്തോറും സ്വന്തം ജീവിതം മറക്കാൻ ശ്രമിക്കും.
പക്ഷേ അതു കൊണ്ട് എന്ത് നേട്ടം? നമുക്കുണ്ടാകുന്ന നഷ്ടം ആരും സ്വീകരിക്കില്ല. അത് നമുക്ക് മാത്രം സ്വന്തം.
മറ്റുള്ളവരുടെ അഭിപ്രായം നല്ലതാണെങ്കിൽ നമുക്കും അതിൽ താല്പര്യം ഉണ്ടെങ്കിൽ അത് സ്വീകരിക്കാം.
ഇല്ലെങ്കിൽ "വേണ്ട" എന്ന് തന്നെ തീരുമാനിക്കണം.
✍️✍️ഷൈനി
Good
ReplyDelete