തീരത്തൊരു തോണി

തീരത്തേക്ക് അടുക്കുന്ന കപ്പൽ പെട്ടെന്ന് മുങ്ങാൻ പോയാൽ, കപ്പലിൽ നിന്നും ചാടുന്നതിനു മുന്നേ ചുറ്റിനും ഒരുവട്ടമെങ്കിലും നോക്കിയിരിക്കും. എങ്ങാനും ഒരു ചെറുതോണി ദൂരെ നിന്നും വരുന്നുണ്ടോ എന്നറിയാൻ. അഥവാ ഉണ്ടെങ്കിൽ, അതിങ്ങ് എത്തുന്നതിനു മുന്നേ കപ്പൽ മുങ്ങിയാലോ! വെള്ളത്തിൽ വീണിരിക്കും. നീന്തലറിയാത്തതിനാൽ തോണി അടുത്തേക്ക് വരണം. മുങ്ങിത്താഴുന്നയാളെ തോണിക്കാരൻ കണ്ടില്ലെങ്കിലോ? മുങ്ങുന്നയാൾക്ക് ഭാഗ്യമുണ്ടെങ്കിൽ തോണിക്കാരന്റെ കണ്ണിൽ അയാൾ പെട്ടിരിക്കും. പക്ഷേ തോണിക്കാരൻ അയാളെ കാണേണ്ടതല്ലേ? കാരണം വലിയൊരു കപ്പൽ മുങ്ങിത്താഴുമ്പോൾ കാഴ്ചശക്തിയുള്ള ആയിരിക്കുമല്ലോ തോണിക്കാരൻ...? ഇയാൾക്ക് ഊഹിക്കാമല്ലോ കപ്പലിൽ നിന്നും ആരെങ്കിലും വെള്ളത്തിൽ വീണിരിക്കുമെന്ന്. അവരെ അവിടെ അന്വേഷിക്കാമല്ലോ? തീരം കാണാതെ തിരയിൽപ്പെട്ട് നീന്തൽ അറിയാതെ മുങ്ങിത്താഴുന്ന പലരിലേക്കും ചെറുതോണിയുമായ് ചെന്നവരെ രക്ഷിക്കാൻ ഓരോ തോണിക്കാരനും കഴിയട്ടെ. ✍️ഷൈനി