കൊടുക്കേണ്ടി വന്നു!


എന്നാ പിന്നെ ഉണ്ടാക്കിയാലോ? മോനും കൊടുക്കാം. എത്ര നാളായി കഴിച്ചിട്ട്. പുളിയുള്ളതിനാണ് കൂടുതൽ രുചി. പക്ഷേ പുളിയുള്ള തൈര് എന്നെ പേടിപ്പിക്കും. കുറച്ചെടുത്തു നക്കി നോക്കി. ഇല്ല.... പുളി തീരെയില്ല.

 ചെറുപ്പത്തിൽ ചോറിന്റെ കൂടെ നല്ല കട്ട തൈരും തേങ്ങാചമ്മന്തിയും ആയിരുന്നു എനിക്ക് ഏറെ ഇഷ്ടം. ഇല്ലെങ്കിൽ പിന്നെ സാമ്പാർ. ഇപ്പോ സാമ്പാറിനോട് അത്രയ്ക്ക് വലിയ താല്പര്യമില്ല. തൈരിന്റെ കാര്യത്തിൽ ഏഴയലത്ത് ചെല്ലാൻ പറ്റില്ല. ചെന്നാൽ ജലദോഷം വന്നിട്ട് മറ്റുള്ളവർക്ക് ദോഷമായി തീരൂ... ല്ലേ!

 പിന്നെ ചമ്മന്തി - അതിപ്പോഴും ജീവനാണ്. അക്കാര്യത്തിൽ എന്റെ മോനും പെരുത്തിഷ്ടം.

 എന്നാ പിന്നെ ഒട്ടും സമയം കളയണ്ട. ഒരു ഗ്ലാസ് എടുത്തു. അതിൽ പുളിയില്ലാത്ത തൈര് ഒഴിച്ചു. അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ചേർത്തിളക്കി. കുറച്ചെടുത്ത് നാക്കിൽ തൊട്ടു. ആഹാ!... എന്താ... രുചി. പക്ഷേ പണ്ട് കഴിച്ച പുളിയുള്ള തൈരിന്റെ അത്രയും ഇല്ല. എന്നാലും അതിനെ വായിൽ തോന്നിയ പേരിട്ടില്ല. പണ്ട് ലീലാന്റി പറഞ്ഞ 'ലെസ്സി' എന്ന പേരുമായി ഞാനും മോനും കഴിച്ചു.

 പിറ്റേന്നായപ്പോൾ എന്നോട് എന്റെ മൂക്ക് പിണങ്ങാൻ തുടങ്ങി. ഞാൻ കാര്യമാക്കിയില്ല. പക്ഷേ അത് മൂക്കിന് ദേഷ്യം കൂടിയതേയുള്ളൂ. നിന്നനിൽപ്പിൽ ഞാൻ ചാടി ചാടി തുമ്മി മറ്റുള്ളവരെയും പേടിപ്പിച്ചു. കണ്ണിൽ നിന്നും മൂക്കിൽ നിന്നും അശ്രുക്കൾ ധാരയായി ഒഴുകി. പൊടുന്നനെ കണ്ണ് ചൈനക്കാരുടേതായി മാറി.

 ഇതെല്ലാം കണ്ടു കൊണ്ട് നിന്ന അമ്മയുടെ വക ശകാര വർഷവും കിട്ടി. പലതും കണ്ണിൽ കാണും. അതു കണ്ട് വെള്ളമിറക്കിയാൽ കണ്ണിൽ നിന്നും ധാരയായി ഒഴുകുമെന്ന് ഒരിക്കൽ കൂടി ഞാനറിഞ്ഞു.

 ഇത്തിരി നേരത്തെ സന്തോഷത്തിനായി ഞാൻ ഒത്തിരി ദിവസം കൊടുക്കേണ്ടി വന്നു.
 ✍️ഷൈനി 
Example HTML page

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )