ഇതാണോ ആ നിറങ്ങൾ?


അറിയാനായി ആഗ്രഹമെന്നോ അറിയണമെന്നെന്തിനീ വാശി

അറിഞ്ഞിടത്തോളം മനസ്സും
അറിയുന്നീ ജീവിതമെന്നും

ആരുടേതായാലും തന്നെ
ഇരുളും വെളിച്ചവും തന്നെ.

ഇരുളെന്നാൽ കറുപ്പല്ലേന്ന്?
ഉണ്ടെന്നറിയാത്തവരുണ്ടോ?

ഉണ്ടെന്നറിയുന്നവരാണെങ്ങും 
ഉരുകുന്ന മനസ്സിലാവെട്ടമായത്

ഏതും ആ വെള്ള നിറമല്ലേ?
ഏറ്റു പറയുന്നു ഞാനിന്നെന്നും

കറുപ്പും വെളുപ്പും നിറഞ്ഞാജീവിതം
കണ്ടാലും കൊണ്ടാലും മനസ്സിലാകില്ല

കണ്ടറിയുമ്പോഴോ മാഞ്ഞു പോകുന്നു
കൊണ്ടറിഞ്ഞതോ മായാതിരിക്കുന്നു!

എന്നിട്ടും ജീവിക്കാൻ വാശിയുമായി
 എങ്ങും ജീവിതങ്ങൾ മാത്രം!!

✍️ഷൈനി 

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )