ചില്ലു ജാലകത്തിനപ്പുറം (കഥ)
"ചില്ലു ജാലകത്തിനപ്പുറം...... മം.. മം... ആഹാ... ഹാ... ആ........അമ്മേ.....!!
ഓഹോ അപ്പുറത്തേക്ക് പോയോ?!
വാതില് തുറന്നിരിക്കുന്നത് അറിയാതെ അപ്പുറത്തെ കാഴ്ചകൾ കാണാൻ ഓടി വന്നതാ. ഇനി അപ്പുറത്തെ കാഴ്ചകൾ അപ്പുറത്തിരുന്നു കണ്ടോ. പാട്ടുപാടി പരിസരം മറന്ന് ഓടി നടന്നാൽ ഇതു പോലിരിക്കും.
അല്ല.... ഞാൻ ഇതാരോടാ പറയുന്നത്?!
ഇവിടെ ആരുമില്ലല്ലോ?! ഞാൻ മാത്രമല്ലേ ഉള്ളത്. അപ്പോ വീണത് ആരാ? ഞാനല്ലേ?!
ഭാഗ്യം! ആരും കണ്ടില്ല. അല്ലേലും ഈ ചില്ലിട്ട വാതിലുകളും കണ്ണുകളും തമ്മിൽ എന്തോ...രു കുഴപ്പമുണ്ട്.
തുറന്നു കിടക്കുകയാണെങ്കിൽ അടഞ്ഞിരിക്കുകയാണെന്ന് തോന്നും. അടഞ്ഞു കിടക്കുകയാണെങ്കിൽ തുറന്നു കിടക്കുകയാണെന്ന് തോന്നും.
ഈ തോന്നലുകൾ എല്ലാം തോന്നിപ്പിക്കാതെ നേരായ മാർഗ്ഗത്തിൽ കൊണ്ടു പോകാൻ ഈ കണ്ണും തലയ്ക്കകത്തുള്ള ആളും വിചാരിച്ചാൽ നടക്കില്ലേ?
അതെങ്ങനെയാ... കാണേണ്ടത് കാണില്ല. കണ്ടാലും തലയ്ക്കകത്ത് ഉള്ളയാൾ നേരായ നിർദ്ദേശം കൊടുക്കണ്ടേ?
പറഞ്ഞിട്ട് കാര്യമില്ല. അനുഭവിക്കുക. പലരുടെയും അവസ്ഥ ഇതു തന്നെ. എന്നിട്ട് വീണവർക്കുണ്ട് കുറ്റം!!
✍️ഷൈനി
Comments
Post a Comment