ദൈവത്തിന്റെ സ്വന്തം നാട്
അഹിന്ദുവായി പോയത് കൊണ്ട് മൻസിയ എന്ന കലാകാരിക്ക് വീണ്ടും ഒരു അപമാനം കൂടി ഉണ്ടായിരിക്കുന്നു. പ്രിയപ്പെട്ട കലാകാരി, കലയെ സ്നേഹിക്കുന്നവർ മതത്തെ സ്നേഹിക്കാത്തവർ നിന്റെ കൂടെ എന്നും ഉണ്ടാകും.
കൂടൽമാണിക്യക്ഷേത്ര ഭാരവാഹികളെ നിങ്ങൾ ആരെയാണ് പൂജിക്കുന്നത്? ഇടയ്ക്ക് ആ ആൾ അവിടെയുണ്ടോ എന്ന് നോക്കുന്നത് നല്ലതായിരിക്കും. പക്ഷേ നോക്കുന്നത് അകക്കണ്ണ് കൊണ്ടായിരിക്കണം. അവിടെ വരുന്ന "മാണിക്യങ്ങളെ" തിരിച്ചറിയാത്തവരെ.... ഹിന്ദുവായി പിറന്നവർ എന്ന് അഹങ്കരിക്കാതെ മനുഷ്യൻ എന്ന സത്യത്തിലേക്ക് തിരിയുക. കലാകാരന്മാരിൽ മതത്തെ കാണാതിരിക്കൂ.... ഞാനൊരു ഹിന്ദുവാണ് എന്ന് പറയാൻ ഇപ്പോൾ ലജ്ജ തോന്നുന്നു.
പണ്ട് ഡാൻസ് പഠിച്ചിരുന്ന കാലഘട്ടത്തിൽ എന്റെ കൂടെ പഠിച്ചിരുന്നവർക്ക് മതത്തിന്റെ പേരിൽ ചോറ്റാനിക്കര അമ്പലത്തിലും എറണാകുളം ചിറ്റൂർ ക്ഷേത്രത്തിലും കളിക്കാൻ പറ്റാതെ വന്നിട്ടുണ്ട്. പക്ഷേ ചിലർ ഹിന്ദുക്കളുടെ പേരിട്ട് ഈ അമ്പലത്തിൽ കയറി കളിച്ചിട്ടുമുണ്ട്.
അത്ഭുതമെന്നു പറയട്ടെ... ആ അമ്പലങ്ങളിൽ ഒന്നും ഹിന്ദുവായ എനിക്ക് കളിക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. എപ്പോഴും ഓരോ തടസ്സങ്ങൾ വരും. അവിടത്തെ കടുത്ത ഭക്തയായ എനിക്ക് തരാത്ത ഭാഗ്യം അഹിന്ദുക്കളായ അവർക്ക് കിട്ടി. അതിൽ എനിക്ക് സന്തോഷം മാത്രമേയുള്ളൂ.
അഹിന്ദുക്കൾ ഈ അമ്പലത്തിൽ കളിച്ചതിന്റെ പേരിൽ ആ അമ്പലങ്ങൾ ഒന്നും ക്ഷയിച്ചു പോയിട്ടില്ല. അവിടത്തെ ചൈതന്യം കൂടിയിട്ടേയുള്ളൂ. അതിൽ തന്നെ മനസ്സിലാക്കിക്കൂടെ.... ദൈവത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്ന്!!
ഗാനഗന്ധർവ്വനെ ഗുരുവായൂർ നടയിൽ കയറ്റാത്ത ഗുരുവായൂരപ്പനോട് എനിക്ക് അറിവില്ലാത്ത പ്രായത്തിൽ ദേഷ്യമായിരുന്നു. പിന്നെ മനസ്സിലായി ഭഗവാൻ അല്ല... ഭഗവാന്റെ ഭക്തർ എന്നു പറയുന്ന അംഗരക്ഷകർ ആണ് ഭഗവാനെതിരെ നിൽക്കുന്നതെന്ന്. ഭഗവാന്റെ അത്ഭുതങ്ങൾ വാനോളം പുകഴ്ത്തി പറയും. അവർ തന്നെ ഭഗവാനെ കൂടുതൽ വേദനിപ്പിക്കുകയും ചെയ്യും.
ദയവു ചെയ്തു വരും തലമുറയെങ്കിലും ഇതിനൊരു അന്ത്യം കൊടുക്കണം. കലയെന്നത് ദൈവീകമാണ്. കലയിൽ മതം കയറ്റല്ലേ.... കലാകാരന്മാർ എല്ലാവരും ഒന്നാണ്. അവരെ വേർതിരിക്കല്ലേ....
നമ്മുടെ കലകളെ ഇഷ്ടപ്പെട്ട് ഇവിടെ പഠിക്കാൻ വരുന്ന വിദേശികൾ നമ്മുടെ ഇത്തരം നീചമായ പ്രവർത്തികൾ കണ്ട് നമ്മളെ പുച്ഛിക്കും.
ദൈവത്തിന്റെ സ്വന്തം നാട്!!!
✍️✍️ഷൈനി
ഞാനും യോജിക്കുന്നു.
ReplyDelete🙏😍
Delete🙏🥰
ReplyDeleteമനോഹരം
ReplyDelete🥰🙏
DeleteWonderful thought shiny🎉🎉🎉🌸🎊🌹👍😍
ReplyDelete