മന്ത്രവാദി (കഥ )

പണ്ട് അച്ഛനും അമ്മയും പറഞ്ഞു തന്ന കഥയാണ്. നടന്ന കഥയാണെന്നും പറയുന്നു. ഒരിക്കൽ ഒരു മന്ത്രവാദി ബാധ ഒഴിപ്പിക്കാൻ ഒരിടം വരെ പോയി. ബാധയെല്ലാം ഒഴിപ്പിച്ച് തിരികെ പോകാൻ നോക്കിയപ്പോൾ നേരം ഒരു പാട് വൈകി. കേമനായ മന്ത്രവാദി ഒട്ടും വൈകാതെ തന്നെ വീട്ടിലേക്ക് തിരിച്ചു. വീടെത്താൻ കുറച്ചധികം ദൂരം ഉണ്ട്. റോഡിൽ എങ്ങും സ്ട്രീറ്റ് ലൈറ്റ് ഒന്നുമില്ല. മന്ത്രവാദിയുടെ കയ്യിൽ ഒരു ചൂട്ട് ഉണ്ട്. അതിന്റെ അരണ്ട വെളിച്ചത്തിലാണ് മൂപ്പരുടെ നടത്തം. കൂടെ തോളത്ത് ഒരു സഞ്ചിയിൽ പൂജ കഴിഞ്ഞ് ബാക്കി വന്ന അവിലും മലരും എല്ലാം ഉണ്ട്. മന്ത്രവാദി നടന്ന് നടന്ന് ഒരു കാട്ടുവഴിയിൽ എത്തി. നിശബ്ദമായ ആ വഴിയിൽ കൂടി നടക്കുന്ന മന്ത്രവാദിയുടെ ചിന്തകൾ പലവഴിക്കും സഞ്ചരിച്ചു കൊണ്ടിരുന്നു. അതിനിടയ്ക്ക് മന്ത്രവാദി നടക്കുന്നത് കൂടാതെ മന്ത്രവാദിയുടെ പുറകിൽ വേറൊരു കാലൊച്ച കേൾക്കുന്നു. മന്ത്രവാദി ഒന്നു നിന്നു. അന്നേരം കാലൊച്ച കേൾക്കുന്നില്ല. വീണ്ടും മന്ത്രവാദി നടന്നു. അപ്പോൾ വീണ്ടും അതേ ഒച്ച കേൾക്കുന്നു. മന്ത്രവാദി ഒരിക്കൽ കൂടി നിന്നു. അപ്പോൾ ആ ശബ്ദവും നിന്നു. വീണ്ടും അയാൾ നടന്നു. അന്നേരം ആ ശബ്ദം ...