വീടായിരുന്നു
ഒരിക്കൽ ഇതൊരു വീടായിരുന്നു. ഒരു കൂട്ടുകുടുംബം. കൊച്ചു കൊച്ചു പിണക്കങ്ങളും അതിനെ മറികടക്കാൻ വലിയ ആഘോഷങ്ങളും, സ്നേഹവും, ത്യാഗവും നിറഞ്ഞ ഒരു കൂട്ടുകുടുംബം. ഐക്യം ആയിരുന്നു ആ കൂട്ടുകുടുംബത്തിലെ മുഖമുദ്ര.
ഇന്ന് ആ കൂട്ടുകുടുംബത്തിൽ ഉള്ളവർ കാളകൂടവിഷം ചീറ്റുന്ന ഉഗ്രസർപ്പങ്ങളെ കൊണ്ട് പൊറുതി മുട്ടുന്നു. വിഷബാധയേറ്റ് പലരും മയങ്ങി വീഴുന്നു. വീഴ്ചയിൽ നിന്നും എഴുന്നേൽക്കുന്നവർ മറ്റൊരു വിഷസർപ്പമായി മാറുന്നു. ഈ സർപ്പങ്ങളെ അടിച്ചിറക്കാൻ കഷ്ടപ്പെടുന്നു മറ്റു കുടുംബാംഗങ്ങൾ.
വർഗീയവിഷം ചീറ്റുന്നവർക്കിടയിൽ തന്റെ കുടുംബത്തിലെ സമാധാനവും ഐക്യവും തിരികെ വേണമെന്ന് അപേക്ഷിക്കുന്ന ഭാരതാംബയ്ക്ക് ഒരിക്കൽ ഒരു ഭാഗം വെയ്ക്കൽ കഴിഞ്ഞതിനെ ക്ഷീണം ഇപ്പോഴും ഉണ്ട്. സ്വന്തം പേര് പോലും പറയാൻ ഭയക്കുന്നവരുടെ കാടായി മാറിയിവിടം.
✍️ഷൈനി
Comments
Post a Comment