ആംബുലൻസ്



" ആ " വെച്ച് തുടങ്ങുന്ന വായന
ആ വായന കേട്ടാൽ നെഞ്ചിടിക്കും
ആർക്കുവേണ്ടിയും വായിക്കുമല്ലോ
ആര് കേട്ടാലും വഴി മാറുമല്ലോ

അന്നേരാർക്കോ വേണ്ടി പ്രാർത്ഥന
ആ ശബ്ദമൊന്നു കേട്ട നേരമത് അടുക്കുന്തോറും അക്ഷരങ്ങളെല്ലാം
ആ കണ്ണാടിയിൽ തെളിഞ്ഞാൽ

അകലേക്ക് ഒഴിഞ്ഞുമാറുമുടനെ
ആരെയും കൂസാത്ത വണ്ടികളും
ആംബുലൻസ് സാരഥിയെന്നും
ആശ്വാസമേകുന്ന മാലാഖയല്ലേ

 നൂറ്റിരണ്ട് കുത്തിയാൽ വരുമല്ലോ
 നൂറിൽ പറപ്പിച്ചുടനെയെങ്ങും
 നിസ്വാർത്ഥ സ്നേഹത്തിന്നുടമകളെ
 നിങ്ങളും ആ ജീവന്റെ രക്ഷകർ.
✍️ഷൈനി 

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )