Posts

Showing posts from June, 2022

പോസ്റ്റ് ഓഫീസ്

Image
പോസ്റ്റ് ഓഫീസിലേക്ക് ഒരു അപേക്ഷ... ഉത്തരവാദിത്വം നിങ്ങൾക്ക് പണ്ടേയുണ്ട്. എന്നാലും ഒന്നൂടെ ഒന്ന് ഓർമ്മിപ്പിക്കണം എന്ന് തോന്നി.... അല്ല നിങ്ങൾ തോന്നിപ്പിച്ചു.  പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്...  ജോലിക്കുള്ള അപ്പോയിൻമെന്റ് ഓർഡർ ജോയിൻ ചെയ്യേണ്ട ദിവസവും മാസങ്ങളും കഴിഞ്ഞ് കിട്ടിയവരുടെ അനുഭവങ്ങൾ. അവർ അനുഭവിച്ച നിരാശയ്ക്ക് പകരം നിങ്ങൾക്ക് എന്തെങ്കിലും കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടോ? ഉണ്ട്... "ക്ഷമിക്കണം"...  "സോറി"...  ഇവരെ അങ്ങ് വീതിച്ചു കൊടുക്കും. എന്റെ എഴുത്തിന് പ്രതിലിപിയിൽ നിന്നും എനിക്ക് ആദ്യമായി വന്നൊരു അംഗീകാരം... അത് നേരിട്ട് കാണാനുള്ള ഭാഗ്യം, അതുമൂലം എനിക്ക് കിട്ടുന്ന സന്തോഷവും എല്ലാം നിങ്ങളുടെ അശ്രദ്ധ മൂലം തട്ടിക്കളഞ്ഞു. ഞാൻ പരാതി തരാത്തത് ആ പോസ്റ്റ്മാന്റെ ജോലിയെ ബാധിക്കും എന്നറിയാവുന്നത് കൊണ്ടാണ്. എന്നോർത്ത് ഇതൊരു ശീലമാക്കിയാൽ.... വിടമാട്ടെ.... ✍️ഷൈനി 

ഇപ്പോഴാ ശരിയായത്!

Image
" ജീവന്റെ ജീവനായ നീയും ഞാനും എന്നെങ്കിലും ഒന്ന് ചേരും " " എങ്ങനെ..? എപ്പോ...? എന്ന്...? നടക്കുന്ന കാര്യം ആണെങ്കിൽ,  പറയുന്നത് കേട്ടാൽ ഒന്നു കുളിരുകോരായിരുന്നു. ചുമ്മാ കോമഡി പറയല്ലേ..." "എന്റെ ഡിംപിൾ... നിനക്കെന്താ എന്നെ വിശ്വാസമില്ലേ?!" " ഓ.... വിശ്വസിക്കാം... ഹ.... ഹ... " " നിന്റെ കളിയാക്കലുകൾ കഴിഞ്ഞെങ്കിൽ എനിക്ക് പോകാമായിരുന്നു. " " എങ്ങോട്ടാണ്.? അങ്ങനെ ഇപ്പോ പോകണ്ട. " " മര്യാദയ്ക്ക് എന്നെ വിടുന്നതാണ് നിനക്ക് നല്ലത്. ഇല്ലെങ്കിൽ ഞാൻ അനുഭവിക്കും. അതിന്റെ പങ്കു പറ്റാൻ നീയും കൂടെയുണ്ടാകും.!" " എന്തുപറ്റി സുകേഷ്.?  ഇന്ന് വല്ലാതെയിരിക്കുന്നു. ഒരു ഉന്മേഷക്കുറവ്." " അതാ പറഞ്ഞത്. എനിക്ക് ഉടനെ പോകണം. അതിനു മുമ്പ് നിന്റെ അഭിപ്രായം പറയണം. " " എന്ത് അഭിപ്രായം? " " നമ്മൾ ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ച്. " " അത് തന്നെയാ ഞാൻ നേരത്തെ പറഞ്ഞത്. ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന്? " " ഒന്നും നിസ്സാരമായി കാണരുത്. നടക്കുമെന്ന വിശ്വാസം എപ്പോഴും ഉണ്ടാവണം. " ...

മാരത്തോൺ

Image
"എഴുന്നേറ്റോ?" " ആ....  എഴുന്നേറ്റു" " നടക്കാറായോ? " " നടന്നു തുടങ്ങി " " ഓടാറായോ? " " ഓടിത്തുടങ്ങി " " വേഗത കൂടിയോ? " " അതേ... വേഗത കൂടി കൂടി വരുന്നു. " " ക്ഷീണം തോന്നുന്നുണ്ടോ ? " "ഉണ്ട്. കുറേശ്ശെ." "കിടക്കാൻ തോന്നുന്നുണ്ടോ?" " ഉണ്ടല്ലോ" "ഇപ്പൊ കിടക്കാറായിട്ടില്ല. " " പിന്നെ... എപ്പോഴാ? " " കുറച്ചധികം ഓടണം. " " ഇനിയും?!" " വേണം വേണം." " മതിയോ? അയ്യോ... പറ്റുന്നില്ല. ഇനി ഒരടി വയ്യ." "ഉം.. കിടക്കാറായി... കിടന്നോളൂ... ഇനി പഞ്ഞി ആ മൂക്കിൽ തിരുകാം." "അപ്പോ...  കാല് ?!" " ശ്ശെടാ...! ധൃതികൂട്ടല്ലേ...  അടങ്ങി കിടക്കൂ.. കെട്ടിത്തരാം. " ✍️ഷൈനി 

ഇറുകെപുണരുന്ന വനമുല്ല (കവിത)

Image
 സുനിൽ രാജ്സത്യയുടെ കവിതയ്ക്ക് സംഗീതവും ആലാപനവും കൊടുക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടി. ❤🙏

അമ്മയ്ക്കായ് (കവിത)

Image
 ഞാൻ പാടിയ കവിത

എന്റെ പാറുക്കുട്ടി ❤

Image
 

ഞാനറിഞ്ഞില്ലല്ലോ!

Image
ഒച്ച എടുക്കണ്ട.... ദാ... വരുന്നു... കേട്ടു.... കേട്ടുവെന്ന് പറഞ്ഞില്ലേ? ഓഹോ... ഇനി സമൂഹഗാനമായോ? ക്ഷമ വേണം. ക്ഷമ. അതെങ്ങനെയാ? ഒരെണ്ണത്തിനും ഇല്ല.  ഇന്നാ... വേണ്ടുവോളം ഉണ്ട്. എല്ലാവരും എടുത്തോളൂ. ഇനി എന്താ? ചോദിച്ചത് തന്നല്ലോ? ഇതെന്താ? എല്ലാവരും എന്നെ ആദ്യമായി കാണുന്നത് പോലെ. തന്നത് എടുക്കുന്നില്ലേ? ഈ നോട്ടം ശരിയല്ല കേട്ടോ.! എനിക്ക് ദേഷ്യം വരുന്നുണ്ട്. ഞാൻ വരുന്നതുവരെ എന്തായിരുന്നു ബഹളം? എന്നിട്ട് ഞാൻ വന്നപ്പോഴോ?  ഇനി ഞാൻ തന്നത് ഇഷ്ടമായില്ലേ? ഇവിടെ ഇതേ ഉള്ളൂ. ഉള്ളത് വെച്ച് തൃപ്തിപ്പെടാൻ പഠിക്കണം. പലയിടത്തും പോകേണ്ടവരല്ലേ? ആഹാ...! നീയും എന്നെ.!? കാക്കേ നീ കോഴിയാകരുത്.  ഓഹോ... എല്ലാവരും കോഴികൾ ആയ സ്ഥിതിക്ക് എന്റെ കയ്യിൽ നിന്ന് നല്ലത് മേടിക്കും. ങ്ങേ...! ഇതെന്താ ഇത് ആരുടെ തൂവലാ? ഇവിടെ ആരാ ഇത് വെച്ചത്? പറ... ഇതിൽ ആരാ കൂടുതൽ എന്നെ സ്നേഹിക്കുന്നത്? ആ ആളുടെ അല്ലേ ഈ സമ്മാനം? ഇതിനായിരുന്നോ നിങ്ങൾ നോക്കിയത്? പറയണ്ടേ? എന്നാലല്ലേ ഒരിക്കലെങ്കിലും എനിക്ക് ആ ബെസ്റ്റ് ഫ്രണ്ടിനെ കാണാൻ കഴിയൂ.!?  നീ ഇത് എനിക്ക് തരുന്ന മൂന്നാമത്തെ സമ്മാനം ആണ്. ആ...

അമ്മ

Image
അമ്മ തന്റെ മക്കളെ അവരുടെ ചെറുപ്പത്തിൽ ഏറെ ഭംഗിയോടെ അണിയിച്ചൊരുക്കാൻ നോക്കുന്നു. ആ ഭംഗി അമ്മയ്ക്ക് ഏറെ ഇഷ്ടം. മക്കൾ വളർന്നു കഴിഞ്ഞാൽ, തിരിച്ചു അമ്മയെ അതേ ഇഷ്ടത്തോടെ അണിയിച്ചൊരുക്കണമെന്ന് മക്കൾ ആഗ്രഹിച്ചാൽ അതു തെറ്റാണോ? എന്തുചെയ്യാം... എന്റെ അമ്മയ്ക്ക് അതൊരു തെറ്റായിട്ടാണ് തോന്നുന്നത്.!  എന്റെ ചെറുപ്പത്തിൽ അടുത്തുള്ള ഒരു ആന്റി എന്നോട് ചോദിച്ചു : "ആന്റിക്കാണോ  നിന്റെ അമ്മയ്ക്കാണോ കൂടുതൽ സൗന്ദര്യം.?"  ഞാൻ ഒട്ടും ആലോചിക്കാതെ തന്നെ പറഞ്ഞു: " എന്റെ അമ്മയ്ക്കാണ്. "  അത് കേട്ട് അവർ അതിശയത്തോടെ പറഞ്ഞു : " നിന്റെ അമ്മയെക്കാളും കളർ ഉള്ളത് എനിക്കല്ലേ? എന്നിട്ടും?!"  ഞാൻ പറഞ്ഞു: " ആന്റിയുടെ മക്കളോട് എന്റെ അമ്മ ഇതേ ചോദ്യം ചോദിച്ചാൽ,  അവർ ആന്റിയുടെ പേര് പറയും. അത് ആന്റിക്ക് എന്റെ അമ്മയെക്കാളും കളറുള്ളത് കൊണ്ടല്ല.  അമ്മയെ ഒരുപാട് സ്നേഹിക്കുന്ന ഏതൊരു മക്കൾക്കും അവരുടെ കണ്ണിൽ ഏറ്റവും സുന്ദരി അവരുടെ അമ്മയാണ്. " ✍️ഷൈനി