മാരത്തോൺ



"എഴുന്നേറ്റോ?"

" ആ....  എഴുന്നേറ്റു"

" നടക്കാറായോ? "

" നടന്നു തുടങ്ങി "

" ഓടാറായോ? "

" ഓടിത്തുടങ്ങി "

" വേഗത കൂടിയോ? "

" അതേ... വേഗത കൂടി കൂടി വരുന്നു. "

" ക്ഷീണം തോന്നുന്നുണ്ടോ ? "

"ഉണ്ട്. കുറേശ്ശെ."

"കിടക്കാൻ തോന്നുന്നുണ്ടോ?"

" ഉണ്ടല്ലോ"

"ഇപ്പൊ കിടക്കാറായിട്ടില്ല. "

" പിന്നെ... എപ്പോഴാ? "

" കുറച്ചധികം ഓടണം. "

" ഇനിയും?!"

" വേണം വേണം."

" മതിയോ? അയ്യോ... പറ്റുന്നില്ല. ഇനി ഒരടി വയ്യ."

"ഉം.. കിടക്കാറായി... കിടന്നോളൂ... ഇനി പഞ്ഞി ആ മൂക്കിൽ തിരുകാം."

"അപ്പോ...  കാല് ?!"

" ശ്ശെടാ...! ധൃതികൂട്ടല്ലേ...  അടങ്ങി കിടക്കൂ.. കെട്ടിത്തരാം. "

✍️ഷൈനി 

Comments

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )