അമ്മ


അമ്മ തന്റെ മക്കളെ അവരുടെ ചെറുപ്പത്തിൽ ഏറെ ഭംഗിയോടെ അണിയിച്ചൊരുക്കാൻ നോക്കുന്നു. ആ ഭംഗി അമ്മയ്ക്ക് ഏറെ ഇഷ്ടം. മക്കൾ വളർന്നു കഴിഞ്ഞാൽ, തിരിച്ചു അമ്മയെ അതേ ഇഷ്ടത്തോടെ അണിയിച്ചൊരുക്കണമെന്ന് മക്കൾ ആഗ്രഹിച്ചാൽ അതു തെറ്റാണോ? എന്തുചെയ്യാം... എന്റെ അമ്മയ്ക്ക് അതൊരു തെറ്റായിട്ടാണ് തോന്നുന്നത്.!

 എന്റെ ചെറുപ്പത്തിൽ അടുത്തുള്ള ഒരു ആന്റി എന്നോട് ചോദിച്ചു : "ആന്റിക്കാണോ  നിന്റെ അമ്മയ്ക്കാണോ കൂടുതൽ സൗന്ദര്യം.?"

 ഞാൻ ഒട്ടും ആലോചിക്കാതെ തന്നെ പറഞ്ഞു: " എന്റെ അമ്മയ്ക്കാണ്. "

 അത് കേട്ട് അവർ അതിശയത്തോടെ പറഞ്ഞു : " നിന്റെ അമ്മയെക്കാളും കളർ ഉള്ളത് എനിക്കല്ലേ? എന്നിട്ടും?!"

 ഞാൻ പറഞ്ഞു: " ആന്റിയുടെ മക്കളോട് എന്റെ അമ്മ ഇതേ ചോദ്യം ചോദിച്ചാൽ,  അവർ ആന്റിയുടെ പേര് പറയും. അത് ആന്റിക്ക് എന്റെ അമ്മയെക്കാളും കളറുള്ളത് കൊണ്ടല്ല. 

അമ്മയെ ഒരുപാട് സ്നേഹിക്കുന്ന ഏതൊരു മക്കൾക്കും അവരുടെ കണ്ണിൽ ഏറ്റവും സുന്ദരി അവരുടെ അമ്മയാണ്. "

✍️ഷൈനി

Comments

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )