പോസ്റ്റ് ഓഫീസ്


പോസ്റ്റ് ഓഫീസിലേക്ക് ഒരു അപേക്ഷ...


ഉത്തരവാദിത്വം നിങ്ങൾക്ക് പണ്ടേയുണ്ട്. എന്നാലും ഒന്നൂടെ ഒന്ന് ഓർമ്മിപ്പിക്കണം എന്ന് തോന്നി.... അല്ല നിങ്ങൾ തോന്നിപ്പിച്ചു.

 പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്...  ജോലിക്കുള്ള അപ്പോയിൻമെന്റ് ഓർഡർ ജോയിൻ ചെയ്യേണ്ട ദിവസവും മാസങ്ങളും കഴിഞ്ഞ് കിട്ടിയവരുടെ അനുഭവങ്ങൾ. അവർ അനുഭവിച്ച നിരാശയ്ക്ക് പകരം നിങ്ങൾക്ക് എന്തെങ്കിലും കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടോ? ഉണ്ട്... "ക്ഷമിക്കണം"...  "സോറി"...  ഇവരെ അങ്ങ് വീതിച്ചു കൊടുക്കും.

എന്റെ എഴുത്തിന് പ്രതിലിപിയിൽ നിന്നും എനിക്ക് ആദ്യമായി വന്നൊരു അംഗീകാരം... അത് നേരിട്ട് കാണാനുള്ള ഭാഗ്യം, അതുമൂലം എനിക്ക് കിട്ടുന്ന സന്തോഷവും എല്ലാം നിങ്ങളുടെ അശ്രദ്ധ മൂലം തട്ടിക്കളഞ്ഞു.

ഞാൻ പരാതി തരാത്തത് ആ പോസ്റ്റ്മാന്റെ ജോലിയെ ബാധിക്കും എന്നറിയാവുന്നത് കൊണ്ടാണ്. എന്നോർത്ത് ഇതൊരു ശീലമാക്കിയാൽ.... വിടമാട്ടെ....
✍️ഷൈനി 

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )