വായിക്കാൻ ഒരു ദിനം
പൊയ്മുഖമായ് നാവെടുക്കുന്നവരെ
പോകട്ടേയാ മുഖങ്ങളൊക്കെയും
പൊയ്കയിൽ നീരാടുന്നാ നാവിന്
പോരാടാൻ മതിയാവുകയില്ലീ ജന്മം.
വാക്കുകൾ വരി വരിയാകുന്നാനേരം
വാക്കാലുള്ള പരിമളം ചുറ്റണമപ്പോൾ
കർണ്ണങ്ങൾക്കാവാക്കിനാൽ മാധുര്യം
കണ്ണുകൾക്കാനന്ദാശ്രുക്കളാകണം.
എന്നോ മറയ്ക്കേണ്ടാമുഖം ഇന്നേ
എന്തിനു കൊടുക്കുന്നു മറയ്ക്കാൻ!
തെറ്റ് തെറ്റെന്നു പുലമ്പിയ മനുഷ്യനാ
തെറ്റിനെത്തന്നെ കൂട്ടിനായ് കൂട്ടുന്നു.
ഇതാര് ചൊല്ലുമെന്നറിയാത്ത ദിനമേ
ഇതാർക്കും ചൊല്ലാനൊരുദിനം വരും.
✍️ഷൈനി

A great message to everyone
ReplyDeleteThankyou 🥰❤
Delete