അന്യഗ്രഹ വിശേഷങ്ങൾ


ഇന്നലെയായിരുന്നു ചൊവ്വയിൽനിന്ന് ഞാനിങ്ങെത്തിയത്. അവിടെ എല്ലാവർക്കും സുഖം തന്നെ. എല്ലാവരോടും അവരുടെ അന്വേഷണം പറയാൻ പറഞ്ഞിട്ടുണ്ട്.

പിന്നെ ഇവിടെ നിന്നും ആരൊക്കെയോ അങ്ങോട്ട് പുറപ്പെടാൻ കാത്തിരിക്കുന്ന വിവരം അവർക്ക് കിട്ടിയിട്ടുണ്ട്. അങ്ങോട്ട് ചെല്ലുന്നവരുടെ സ്വഭാവ സർട്ടിഫിക്കറ്റും ഫോട്ടോയും അയച്ചു കൊടുക്കാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അവരുടെ ആരുടെയെങ്കിലും മുഖഛായ ഇവിടെ നിന്ന് പോകുന്നവർക്ക് ഉണ്ടോ എന്ന് അറിയാനാ. കാരണം അവരുടെ മുഖച്ഛായയുള്ളവർക്ക് അവർ ഒരു പ്രത്യേക പരിഗണന കൊടുക്കുന്നുണ്ട്.

 പിന്നെ കുറച്ച് നിബന്ധനകൾ ഒക്കെ വെച്ചിട്ടുണ്ട്. അങ്ങനെയുള്ളവർ മാത്രം അങ്ങോട്ട്‌ ചെന്നാൽ മതിയെന്ന്. അവിടെ മത നേതാക്കന്മാർക്കോ രാഷ്ട്രീയ നേതാക്കന്മാർക്കോ പ്രവേശനമില്ല. എന്നിട്ടും കേൾക്കാതെ അങ്ങോട്ട് ചെന്നാൽ മുട്ടുകാല് തല്ലിയൊടിക്കുമെന്നും പറഞ്ഞിട്ടുണ്ട്.
പിന്നെ പ്രധാനമായും ഒരു കാര്യം കൂടി അവർ പറഞ്ഞു : " കലാപങ്ങൾ നിർത്തി നിങ്ങൾ ഐക്യത്തോടെ കഴിഞ്ഞില്ലാ..... ന്നുണ്ടെങ്കിൽ പിഴുതെടുക്കാൻ ഞങ്ങൾ വരും."

മതി കേട്ടത്. ബാക്കി പിന്നെ പറഞ്ഞുതരാം. ഇത്രയും ദൂരം പോയി വന്നതിന്റെ നല്ല ക്ഷീണമുണ്ട്. എനിക്കൊന്നുറങ്ങണം. അപ്പോ ശരി.
✍️ഷൈനി 

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )